കല കുവൈറ്റ് ബാലകലാമേള: അമ്മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിനു ഓവറോള്‍ കിരീടം
Wednesday, May 11, 2016 6:28 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ബഹറിന്‍ എക്സ്ചേഞ്ചിന്റെ സഹകരണത്തഓടെ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ബാലകലാമേളയില്‍ 76 പോയിന്റുകള്‍ കരസ്ഥമാക്കി അമ്മാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ ഓവറോള്‍ കിരീടം കരസ്ഥമാക്കി.

65 പോയിന്റുകളോടെ ഡല്‍ഹി പബ്ളിക് സ്കൂളാണു രണ്ടാംസ്ഥാനത്തെത്തിയത്. ഉപന്യാസ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിച്ചു. വിജയികളുടെ പേരുവിവരങ്ങള്‍ കല കുവൈറ്റ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മറ്റു മത്സരങ്ങളുടെ വിജയികളെ മത്സരവേദിയില്‍ പ്രഖ്യാപിച്ചു.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കല കുവൈറ്റിന്റെ മെഗാ സാംസ്കാരിക മേളയായ 'സമന്വയം 2016' ന്റെ വേദിയില്‍ മേയ് 27നു സമ്മാനിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍