രാജു സക്കറിയ ഫൊക്കാന ട്രസ്റി ബോര്‍ഡിലേക്കും എം.കെ. മാത്യു നാഷണല്‍ കമ്മിറ്റിയിലേക്കും സ്ഥാനാര്‍ഥികള്‍
Wednesday, May 11, 2016 6:27 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളിസംഘടനയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് യോങ്കേഴ്സില്‍നിന്നു ട്രസ്റി ബോര്‍ഡിലേക്കു രാജു സക്കറിയായും നാഷണല്‍ കമ്മിറ്റിയിലേക്ക് എം.കെ. മാത്യുവും മത്സരിക്കുന്നു.

ഐഎഎംഎയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്ന രാജു സക്കറിയ ഫൊക്കാനയുടെ നാഷണല്‍ ട്രഷറര്‍ റീജണല്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിയിലേക്കു മത്സരിക്കുന്ന എം.കെ. മാത്യു ഇപ്പോള്‍ ഐഎഎംഎയുടെ വൈസ് പ്രസിഡന്റും ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബറുമാണ്.

തമ്പി ചാക്കോ നേതൃത്വം കൊടുക്കുന്ന ടീമിനു പിന്തുണയും വിജയാശംസകളും നേര്‍ന്ന ഐഎഎംഎ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ജോര്‍ജ് ഉമ്മന്‍ രാജു സക്കറിയായും എം.കെ. മാത്യുവിന്റെയും സ്ഥാനാര്‍ഥിത്വം തമ്പി ചാക്കോ ടീമിനും ഫൊക്കാനക്കും ശക്തിപകരുമെന്ന് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍