സിഎംഎ കള്‍ഫെസ്റ്: ജോയല്‍ ഔസേപ്പ് കലാപ്രതിഭ, അലാന ഈപ്പന്‍ കലാതിലകം
Wednesday, May 11, 2016 6:24 AM IST
മിസിസൌഗ: കാനഡയിലെ മലയാളികളുടെ കലാസംസ്കാരികമായ കഴിവുകള്‍ വളര്‍ത്തുന്നതിനു കനേഡിയന്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന കള്‍ഫെസ്റ് മേയ് ഏഴിനു മിസിസൌഗയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ചു.

രാവിലെ 10ന് ആരംഭിച്ച കലാമത്സരയിനങ്ങളില്‍ നൂറോളം കുട്ടികള്‍ പങ്കെടുത്തു. കേരള പൈതൃകത്തോടുള്ള ആഴമായ സ്നേഹത്തിന്റേയും കലയോടുള്ള അര്‍പ്പണമനോഭാവത്തിന്റേയും വേദിയായി സിഎംഎ-കള്‍ഫെസ്റ് മാറി.

മത്സരത്തില്‍ ജോയല്‍ ഔസേഫ് കലാപ്രതിഭയായും അലാന ഈപ്പന്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. കലാ ഇനങ്ങളുടെ ട്രോഫികള്‍ സിഎംഎ പ്രസിഡന്റ് ആന്റണി തോമസ്, സെക്രട്ടറി ജിന്‍സി ബിനോയ്, ട്രഷറര്‍ ജോയ് പൌലോസ്, രക്ഷാധികാരി തോമസ് തോമസ്, എക്സ് ഒഫീഷ്യല്‍ ജേക്കബ് വര്‍ഗീസ് എന്നിവര്‍ വിതരണം ചെയ്തു. ജോ. സെക്രട്ടറി രാജേഷ് നായര്‍, എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ മോഹന്‍ അരിയത്ത് എന്നിവര്‍ സംസാരിച്ചു.