റിയാദ്: ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പു കണ്വന്ഷന് സംഘടിപ്പിച്ചു. ബത്ത സംസം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗം ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഒഐസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ബാലുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്ളോബല്‍ കമ്മിറ്റി സെക്രട്ടറി ഷാജി കുന്നിക്കോട് മുഖ്യപ്രഭാഷണം നടത്തി.
കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വികസന വിപ്ളവം ആണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നു യോഗം അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയും കണ്ണൂര്‍ എയര്‍പോര്‍ട്ടും സ്മാര്‍ട്ട്സിറ്റിയും ഇതിനു ഉദാഹരണങ്ങള്‍ ആണ്. പ്രവാസികള്‍ക്കു ഉപകാരപ്രദമായ എയര്‍ കേരള പോലുള്ള പദ്ധതികള്‍ നടപ്പിലാകണമെങ്കില്‍ ഒരു തുടര്‍ഭരണം ആവശ്യമാണ്.
നാവാസ് ഖാന് പത്തനാപുരം ആമുഖ പ്രഭാഷണം നടത്തി. ജലാല്‍ മൈനാഗപ്പള്ളി, അഷ്റഫ് വടക്കേവിള, സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, സജി കായംകൂളം, അബ്ദുള്ള വല്ലാഞ്ചിറ, സത്താര്‍ കായംകൂളം, ഷാനവാസ് മുനമ്പത്ത്, സലിം അര്‍ത്തിയില്‍, യോഹന്നാന് കുണ്ടറ, അബ്ദുല്‍ റഷീദ്, റഹ്മാന് മുനമ്പത്ത്, അലക്സ് കൊട്ടാരക്കര, ജയന് മാവിള, ഖാന് ശൂരനാട്, ജനറല്‍ സെക്രട്ടറി ഷഫീക്ക് പുരക്കുന്നില്‍, ഷെഫീക്ക് പോരുവഴി എന്നിവര്‍ സംസാരിച്ചു. നിസാര്‍ പള്ളിക്കശേരി, റഹിം മുസാമിയ, റോബിന്, ഷഫീക്ക്, സിയാദ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍