ഫിലിപ്പോസ് ഫിലിപ്പ് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു
Tuesday, May 10, 2016 8:23 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ മുന്‍നിര പ്രവര്‍ത്തകനായ ഫിലിപ്പോസ് ഫിലിപ്പ് 2016-18 കാലയളവിലേക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നു.

2014ല്‍ ഷിക്കാഗോയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരം ഒഴിവാക്കുന്നതിനുവേണ്ടി മാറിക്കൊടുത്ത് മാതൃകകാട്ടിയ ഫിലിപ്പോസ് ഫിലിപ്പ് ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനാണെന്നു വിലയിരുത്തി ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ ആണ് അദ്ദേഹത്തെ എന്‍ഡോഴ്സ് ചെയ്തിരിക്കുന്നത്.

ഫൊക്കാനയിലെ വിവിധ അംഗസംഘടനകളുടെ പൂര്‍ണ പിന്തുണയില്‍ മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയത്തിന് വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ നേര്‍ന്നു. ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയം പ്രസിഡന്റായി മത്സരിക്കുന്ന മാധവന്‍ ബി. നായരുടെ കരങ്ങള്‍ക്കു ശക്തി പകരുമെന്നു നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

നേതൃത്വ പാടവത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് കൊല്ലം ടികെഎം എന്‍ജിനിയറിംഗ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം. ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്/ചെയര്‍മാന്‍ കേരള എന്‍ജിനിയറിംഗ് ഗ്രാസേക്സ് അസോസിയേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന കൌണ്‍സില്‍ അംഗം, പബ്ളിക്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഡിവിഷന്‍ സെക്രട്ടറി, റോക്ക്ലാന്റ് കൌണ്ടി റിപ്പബ്ളിക്കന്‍ പാര്‍ട്ടി കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.

ഫൊക്കാനക്ക് പുതിയ ഉണര്‍വും ആവേശവും പകര്‍ന്നു നല്‍കുവാന്‍ ഫിലിപ്പോസ് ഫിലിപ്പിന്റെ വിജയം അത്യന്താപേക്ഷിതമാണെന്ന് ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് ഉലഹന്നാന്‍, കുര്യാക്കോസ് തര്യന്‍, അപ്പുക്കുട്ടന്‍ നായര്‍, തോമസ് നൈനാന്‍, തമ്പി പനയ്ക്കല്‍, ഷാജിമോന്‍ വെട്ടം, മത്തായി പി. ദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍