സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മാതൃദിനത്തില്‍ അമ്മമാരെ ആദരിച്ചു
Tuesday, May 10, 2016 5:00 AM IST
ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ മാതൃദിനത്തില്‍ ഇടവക സമൂഹത്തിന്റെ നേതൃത്വത്തില്‍ അമ്മമാരെ ആദരിച്ചു. മദേഴ്സ് ഡേയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ വികാരി ഫാ. ജോണ്‍സ്റി തച്ചാറ അമ്മമാരെ സമര്‍ച്ചു പ്രത്യേക പ്രാര്‍ഥന നടത്തി. തുടര്‍ന്നു സെന്റ് അല്‍ഫോന്‍സാ ഹാളില്‍ അമ്മാര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു മധുരം പങ്കുവച്ചു. ചടങ്ങില്‍ ആദര സൂചകമായി എല്ലാ അമ്മമാര്‍ക്കും ഇടവക പ്രത്യേക ഉപഹാരം നല്കി. ഇടവകയുടെയും യൂത്ത് ക്വയറിന്റെയും ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്ക് ആശംസകളേകിയുള്ള പ്രത്യക ഗാനപരിപാടിയും നടന്നു. സ്നേഹവിരുന്നോടെയാണു പരിപാടികള്‍ സമാപിച്ചത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍