ക്നാനായ റീജണ്‍ ന്യൂയോര്‍ക്കില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി
Monday, May 9, 2016 8:24 AM IST
ന്യൂയോര്‍ക്ക്: സീറോ മലബാര്‍ രൂപത ക്നാനായ റീജണിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് സെന്റ് സ്റീഫന്‍ ക്നാനായ ഫൊറോന പള്ളിയില്‍ ഏപ്രില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി.

ക്നാനായ റീജണ്‍ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ടോണി പുല്ലാപ്പള്ളിയുടെ നേതൃത്വത്തില്‍ ഷിക്കാഗോയില്‍നിന്നുള്ള ബെന്നി കാഞ്ഞിരപ്പാറ, ജോണി തെക്കേപറമ്പില്‍, ജയ കുളങ്ങര എന്നിവരും ന്യൂയോര്‍ക്കില്‍നിന്ന് ഫാ. ജോസ് തറയ്ക്കല്‍, ഫാ. ജോസഫ് അദോപ്പള്ളി, ഫാ. റെന്നി കട്ടയില്‍, സാബു തടിപ്പുഴ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിച്ചു.

ന്യൂയോര്‍ക്കിലെ വിവിധ ഭാഗങ്ങളിലുള്ള 20ല്‍പരം യുവതി-യുവാക്കള്‍ സെമിനാറില്‍ പങ്കെടുത്തു.

സമാപന ദിനത്തില്‍ കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ഒഴുങ്ങാലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.