ന്യൂജേഴ്സിയില്‍ 429.6 മില്യണ്‍ ഡോളര്‍ പവര്‍ബോള്‍ ടിക്കറ്റ് വിജയി
Monday, May 9, 2016 5:42 AM IST
ന്യൂജേഴ്സി: പവര്‍ബോള്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഏഴാമത്തെ സമ്മാന തുകയായ 429.6 മില്യണ്‍ ഡോളര്‍ ലഭിച്ചത് ന്യൂജേഴ്സിയില്‍ വിറ്റ ടിക്കറ്റിന്. ന്യൂജേഴ്സി ട്രന്റണ്‍ സെവന്‍ ഇലവനില്‍ വിറ്റ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

ന്യൂജേഴ്സി സ്റേറ്റ് ലോട്ടറി അധികൃതര്‍ മേയ് എട്ടിനു (ഞായര്‍) ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ പത്തുവര്‍ഷമായ സെവന്‍ ഇലവന്‍ സ്റോര്‍ നടത്തിയിരുന്ന ആന്‍ഡ്രിയ ഷിനു ആദ്യമായാണ് ഇങ്ങനെയൊരു സമ്മാന ടിക്കറ്റ് വില്‍ക്കാന്‍ ഭാഗ്യം ലഭിച്ചതെന്നു പറഞ്ഞു.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍ 25 66 44 526 ആണെങ്കിലും ഇതുവരെ ആരും അവകാശവാദവുമായി മുന്നോട്ടു വന്നിട്ടില്ല.

ലോകത്തിലെ ഏറ്റവും വലിയ പവര്‍ബോള്‍ ലോട്ടറി സമ്മാനത്തുക 1.586 ബില്യണ്‍ ഡോളറായിരുന്നു. ജനുവരി 16ന് അമേരിക്കയില്‍ നടന്ന ഈ ലോട്ടറി തുക മൂന്നു പേരാണു പങ്കിട്ടെടുത്തത്.

യുഎസ് ലോട്ടറീസുമായുള്ള കരാറില്‍ മള്‍ട്ടി സ്റേറ്റ് ലോട്ടറി അസോസിയേഷന്‍ അമേരിക്കയിലെ 44 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ, പുനെട്ടൊറിക്കൊ, യു.എസ്. വെര്‍ജിന്‍ ഐലന്റ് എന്നിവിടങ്ങളിലാണു പവര്‍ ബോള്‍ ലോട്ടറി നടത്തുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍