ഫ്രീ ഹിറ്റേഴ്സ് ജേതാക്കള്‍
Monday, May 9, 2016 5:42 AM IST
ദുബായി: ശുക്രിയ -അണങ്കൂര്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഫ്രീ ഹിറ്റേഴ്സ് ജേതാക്കളായി. ഫൈനലില്‍ ഗ്ളാഡിയേറ്റേഴ്സിനെയാണ് പരാജയപ്പെടുത്തിയത്. ജേതാക്കള്‍ 6666 ദിര്‍ഹംസ് കാഷ് പ്രൈസും എംഎംകെ ട്രോഫിയും കരസ്ഥമാക്കി.

സെമി ഫൈനല്‍ മത്സരത്തില്‍ ബ്ളൂ വാരിയേഴ്സിനെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തിയ ഫ്രീ ഹിറ്റേഴ്സും കെഎല്‍ 14 നെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്ന ദുബായി ഗ്ളാഡിയേറ്റേഴ്സും തമ്മില്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചത്.

അണങ്കൂര്‍ മേഖലയിലെ താരങ്ങളെ അണി നിരത്തി 10 ടീമുകളായാണു മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ജലീല്‍ അണങ്കൂരിനെ പരമ്പരയിലെ മികച്ച ബാറ്റ്സ്മാനും കളിക്കാരനുമായി തെരഞ്ഞെടുത്തു. റിയാസ് കൊല്ലംബടിയാണു പരമ്പരയിലെ മികച്ച രണ്ടാമത്തെ താരം. പരമ്പരയിലെ ബെസ്റ് ബൌളറായി സിദ്ദിഖ് കൊല്ലംബടിയെ തെരഞ്ഞെടുത്തു.

മത്സങ്ങള്‍ വ്യവസായ പ്രമുഖനും സാമൂഹ്യപ്രവര്‍ത്തകനുമായ യാഹയ തലങ്കര ഉദ്ഘാടനം ചെയ്തു. ശിഹാബ് ശുക്രിയ, അസീസ് ബ്രിട്ടീഷ് റെന്റ് എ കാര്‍, മധൂര്‍ മുഹമ്മദ്, ഫിറോസ് ബ്രിട്ടീഷ് റെന്റ് എ കാര്‍, സുബൈര്‍ പള്ളിക്കാല്‍, ആബിദ് ജിഎംസി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.