കെഡബ്ള്യുഎ വനിതാവേദി അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു
Monday, May 9, 2016 5:40 AM IST
കുവൈത്ത്: കുവൈറ്റ് വയനാട് അസോസിയേഷന്‍ (ഗണഅ) വനിതാവേദിയുടെ ഏഴ് അംഗങ്ങള്‍ അടങ്ങിയ ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റിയും വനിതാ വേദിയും സജീവമായി ഗണഅ യുടെ സാമൂഹികവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതില്‍ ഈ ധീരമായ കടന്നുവരവ് ഉപയോഗമാകും.

പുതുതായി രൂപംകൊണ്ട കമ്മിറ്റി അംഗങ്ങളെ അഭിസംബോധന ചെയ്ത് രക്ഷാധികാരി ബാബുജി ബത്തേരി സമൂഹത്തെ സ്നേഹത്തോടെ പരിപാലിക്കുകയും ശരിയായ വഴിയില്‍ വളര്‍ത്തിയെടുക്കാനും സ്ത്രീകള്‍ നല്‍കുന്ന സംഭാവനകളെ പ്രകീര്‍ത്തിച്ചു. സെക്രട്ടറി മുബാറക് കാമ്പ്രത്ത് സ്ത്രീകള്‍ പുരുഷന്മാര്‍ക്കു തുല്യരായല്ല, പക്ഷേ പുരുഷനു ചെയ്യാന്‍ കഴിയുന്നതിലും ഉന്നതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നു പറഞ്ഞു. പ്രസിഡന്റ് റംസി ജോണ്‍ പുതിയ കമ്മിറ്റി അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളും ഗണഅയുടെ കുടെ അവര്‍ക്കു ചെയ്യാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെകുറിച്ചും ഒരു അവബോധം നല്കി.

വനിതാവേദി കണ്‍വീനര്‍ ഷാഹിദ ലത്തീഫ് കെഡബ്ള്യുഎയുടെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ വനിതകളുടെ പ്രതിബദ്ധത അറിയിക്കുകയും സാധ്യതയുള്ള എല്ലാ സംഭാവനയും ഉറപ്പുനല്‍കി. എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുത്തവരും വനിതാവേദി പ്രവര്ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും പിന്തുണയും അറിയിച്ചു.

വനിതാവേദി അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായി ഷാഹിദ ലത്തീഫ്, സാല്‍മിയ (കണ്‍വീനര്‍), ഷാന്റി മാനന്തവാടി (ജോ. കണ്‍വീനര്‍), ദീപ കല്‍പ്പറ്റ (സാമ്പത്തികകാര്യ കണ്‍വീനര്‍) എന്നിവരെയും സോണല്‍ കമ്മിറ്റി അംഗങ്ങളായി താജുദ്ദീന്‍ റൌഫ് (സാല്‍മിയ), ഷീജ സജി (അബാസിയ), സിന്ധു അജേഷ് ( (മംഗഫ്/ഫഹാഹീല്‍), രത്ന സുകുമാരന്‍ (ഹര്‍വാനിയ) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍