ഭരണത്തുടര്‍ച്ച ആവശ്യപ്പെടുന്നത് കേരള ചരിത്രത്തില്‍ ആദ്യം: കെഎംസിസി കണ്‍വന്‍ഷന്‍
Monday, May 9, 2016 5:40 AM IST
റിയാദ്: കേരളത്തില്‍ ലോകശ്രദ്ധയാകര്‍ഷിക്കും വിധം ഭരണനേട്ടം ഉണ്ടായത് കഴിഞ്ഞ ഐക്യജനാധിപത്യ മുന്നണി ഭരണത്തിലാണെന്നും അതിന്റെ തുടര്‍ഫലമെന്നോണം ഈ തെരഞ്ഞെടുപ്പില്‍ പ്രബുദ്ധരായ കേരള സമൂഹം യുഡിഎഫിനൊപ്പം നിലകൊള്ളുമെന്നും മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തില്‍ കൊണ്േടാട്ടി, വള്ളിക്കുന്ന്, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളുടെ റിയാദ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

കേരള ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ ഭരണനേട്ടമാണു കഴിഞ്ഞ ഐക്യജനാധിപത്യ മുണി സര്‍ക്കാര്‍ കാഴ്ച്ച വച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ തുടങ്ങി വച്ചിട്ടുള്ള ഒട്ടനവധി തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കതിനും മതേതരത്വ സ്വഭാവം സംരക്ഷിക്കേണ്ടതിനും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വീണ്ടും വരേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. അതിന്റെ മുന്നോടിയായി മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും നാട്ടിലെ വേണ്ടപ്പെട്ടവരെ ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് ഒരോ മണ്ഡലങ്ങളിലെയും വോട്ടുകള്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കിട്ടത്തക്ക വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കണമെന്നും കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെഎംസിസി കൊണ്േടാട്ടി മണ്ഡലം പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ചു. സത്താര്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. മുസമ്മില്‍ തങ്ങള്‍ ചെട്ടിപ്പടി ഖിറാഅത്ത് നടത്തി.

മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥികളായ ടി.വി. ഇബ്രാഹിം (കൊണ്േടാട്ടി), പി. അബ്ദുല്‍ഹമീദ് (വള്ളിക്കുന്ന്), പി.കെ. ബശീര്‍ (ഏറനാട്), എ.പി. അനില്‍ കുമാര്‍ (വണ്ടൂര്‍) എന്നിവര്‍ ടെലിഫോണിലൂടെ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കുന്നുമ്മല്‍ കോയ (കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്), ജിഫിന്‍ അരീക്കോട് (ഒഐസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ്), ഫൈസല്‍ ചേളാരി (വള്ളിക്കുന്ന് മണ്ഡലം കെഎംസിസി സെക്രട്ടറി), മുനീര്‍ വാഴക്കാട് (കൊണ്േടാട്ടി മണ്ഡലം കെഎംസിസി സെക്രട്ടറി), യാഖൂബ് ഒതായി (ഏറനാട് മണ്ഡലം കെഎംസിസി ട്രഷറര്‍), മുഹമ്മദാലി വണ്ടൂര്‍ (വണ്ടൂര്‍ മണ്ഡലം കെഎംസിസി പ്രസിഡന്റ്), ഹാരിസ് തലാപ്പില്‍ (മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

റഹ്മത്ത് അരീക്കോട്, ശംസു വടപുറം, അശ്റഫ് ഓമാനൂര്‍, ശബീര്‍ ഒതായി, ശരീഫ് അരീക്കോട്, ബശീര്‍ തെരട്ടമ്മല്‍, ലത്തീഫ് കുഴിമണ്ണ, ഗഫൂര്‍ വള്ളിക്കുന്ന്, യഹ്യ സിയാംകണ്ടം എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് സാഫിര്‍ മാനു ഒതായി, വള്ളിക്കുന്ന് മണ്ഡലം ട്രഷറര്‍ സിറാജ് മേടപ്പില്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍