അമേരിക്കന്‍ മലയാളി ചിറയില്‍ ഫ്രാന്‍സീസിന്റെ പുസ്തകം പ്രകാശനം ചെയ്തു
Monday, May 9, 2016 4:38 AM IST
ഡല്‍ഹി: അമേരിക്കന്‍ മലയാളിയായ ചിറയില്‍ ഫ്രാന്‍സിസ് രചിച്ച 'ദി സുപ്രീം ഇന്‍ ജസ്റീസ് ആന്‍ഡ് ദി അണ്‍ ആന്‍സ്വേര്‍ഡ് ക്വസ്റ്യന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡല്‍ഹി ഓക്സ്ഫോര്‍ഡ് ബുക്സില്‍ നടന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവും മുന്‍ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റീസ് സിറിയക് ജോസഫ് പ്രകാശനം നിര്‍വഹിച്ചു.

ദീപിക ഡല്‍ഹി ബ്യൂറോ ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് കള്ളിവയലില്‍ മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ എ.ജെ. ഫിലിപ്പ്, ചിറയില്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

കേന്ദ്ര സര്‍വീസില്‍നിന്നു നിര്‍ബന്ധിത വിരമിക്കല്‍ നേടിയ ഗ്രന്ഥകര്‍ത്താവിനു കേന്ദ്ര സര്‍ക്കാരില്‍നിന്നും നിയമവ്യവസ്ഥിതിയില്‍നിന്നും ഏല്‍ക്കേണ്ടി വന്ന അവഗണനയും നിഷേധിക്കപ്പെട്ട നീതിയുമാണ് പുസ്തകത്തിന് ആധാരം. ഇരുന്നൂറിലധികം പേജുകളിലായി ഇംഗ്ളീഷില്‍ രചിക്കപ്പെട്ടിരിക്കുന്ന പുസ്തകത്തില്‍ അവകാശപ്പെട്ട നീതിക്കുവേണ്ടി ഒരു മുന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്‍ നടത്തിയ പതിറ്റാണ്ടിനപ്പുറം നീണ്ട പോരാട്ടങ്ങളുടെ ചരിത്രവഴികളാണു വിവരിക്കുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിയമ വ്യവസ്ഥിതികള്‍ക്കുള്ളിലെയും പൊള്ളത്തരങ്ങള്‍ അക്കമിട്ട് നിരത്തുകയാണുകോട്ടയം സ്വദേശിയായ അമേരിക്കന്‍ മലയാളി ചിറയില്‍ ഫ്രാന്‍സിസ്. ഭാര്യ തങ്കമ്മ പൂവരണി പാറേക്കാട്ട് കുടുംബാംഗമാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം