സേവനം ലക്ഷ്യമാക്കി ഇസിഎച്ച്ഒ ഉയരങ്ങളിലേക്ക്; പ്രസ് കോണ്‍ഫറന്‍സ് മേയ് എട്ടിന്
Sunday, May 8, 2016 7:06 AM IST
ന്യൂയോര്‍ക്ക്: സാമൂഹ്യ പ്രതിബദ്ധതയോടെ മഹത്തായ സേവനം ലക്ഷ്യമിട്ടുകൊണ്ട് ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുന്ന ഋഇഒഛ ഇന്നു അമേരിക്കന്‍ മലയാളി സമൂഹത്തിനു സുപരിചിതവും പ്രതീക്ഷയുമാണ്. ഏതാനും വര്‍ഷമായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനോപകാരപ്രദമായ ഒട്ടനവധി പരിപാടികള്‍ ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. മനുഷ്യജീവിതത്തിന്റെ പരമമായ ഉദ്ദേശം സഹജീവികള്‍ക്ക് സേവനവും സഹായവും നല്‍കി കാരുണ്യസ്പര്‍ശംകൊണ്ട് സഹായസന്നദ്ധത കാട്ടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് എക്കോ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ-മെഡിക്കല്‍ സെമിനാറുകള്‍ തുടങ്ങിയവയില്‍ വന്‍ ജനപങ്കാളിത്തമാണുള്ളത്.

ഈവര്‍ഷത്തെ കര്‍മപരിപാടികള്‍ സമൂഹത്തിന്ു പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ചുകൊണ്ട് മേയ് എട്ടിനു (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിനു ന്യൂയോര്‍ക്കിലെ എച്ച്എഫ്സിസിയില്‍ (915 ഒശഹഹശെറല അ്ല, ചലംവ്യറല ജമൃസ, ചഥ 11040) നടക്കുന്ന പ്രസ് കോണ്‍ഫറന്‍സിലേക്ക് സാമൂഹ്യ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മേയ് 22-നു (ഞായര്‍) സൌജന്യ കാന്‍സര്‍ അവയര്‍നസ് ക്യാമ്പ് നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്ന ഋഇഒഛ-യോടൊപ്പം ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും എച്ച്എഫ്സിസിയും കൈകോര്‍ക്കുന്ന ഈ സംരംഭത്തില്‍ മെഡിക്കല്‍ രംഗത്തെ വിവിധ വകുപ്പുകളിലെ ഉന്നതര്‍ ക്യമ്പിനു നേതൃത്വം നല്‍കും.

ഋഇഒഛ (ഋിവമിരല ഇീാാൌിശ്യ ഠവൃീൌഴവ ഒമൃാീിശീൌ ഛൌൃലമരവ) യുടെ സേവനയാത്ര സമൂഹത്തിനു ലഭ്യമാക്കുവാന്‍ സാമൂഹ്യ സാംസ്കാരിക സംഘടനകളും പ്രവര്‍ത്തകരും സഹകരിക്കണമെന്നും പ്രസ് കോണ്‍ഫറന്‍സില്‍ പങ്കുചേരണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡോ. തോമസ് മാത്യു എംഡി (എക്സിക്യൂട്ടീവ് ഡയറക്ടര്‍) 516 395 8523, ബിജു ചാക്കോ (ഓപ്പറേഷന്‍സ് ഡയറക്ടര്‍) 516 996 4611, സാബു ലൂക്കോസ് (പ്രോഗ്രാം ഡയറക്ടര്‍) 516 902 4300, കോപ്പാറ ബി. സാമുവല്‍ (കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍) 516 993 1355, സോളമന്‍ മാത്യു (ക്യാപിറ്റല്‍ റിസോഴ്സ് ഡയറക്ടര്‍) ഉഷാ ജോര്‍ജ് (പ്രസിഡന്റ്, നഴ്സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്) 646 249 9042, ഇമെയില്‍: ലരവീളീൃൌമെ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം