പീരുമേട്ടില്‍ സിറിയക് തോമസിനെ വിജയിപ്പിക്കാന്‍ ആഹ്വാനം
Sunday, May 8, 2016 7:02 AM IST
മസ്ക്കറ്റ്: പീരുമേട്ടില്‍ മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിനെ വിജയിപ്പിക്കാന്‍ ഹൈറേഞ്ച് നിവാസികളുടെ മസ്ക്കറ്റിലെ കൂട്ടായ്മ അഭ്യര്‍ഥിച്ചു.

സംശുദ്ധമായ രാഷ്ട്രീയ പാരമ്പര്യമുള്ള സിറിയക്കിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

മാത്യു ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, മൊഹമ്മദ് ഷാഫി, ജോബ് ജോസഫ്, തോമസ് മാത്യു, നയിസാം ഹനീഫ്, അജയ്കുമാര്‍ ഗോപിനാഥന്‍ പിള്ള, ഉണ്ണികൃഷ്ണന്‍, ദാമോദരന്‍ മഹേശ്വരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം