കേളി മേയ്ദിനം ആഘോഷിച്ചു
Sunday, May 8, 2016 6:58 AM IST
റിയാദ്: സാര്‍വദേശീയ തൊഴിലാളി ദിനത്തിന്റെ സ്മരണപുതുക്കി റിയാദില്‍ കേളി സമുചിതമായി മേയ്ദിനം ആഘോഷിച്ചു.

ആഘോഷപരിപാടികളുടെ ഭാഗമായി കേളി സ്പോര്‍ട്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേളി അംഗങ്ങള്‍ പങ്കെടുത്ത വിവിധ കായികമത്സരങ്ങള്‍ നടന്നു. കാണികള്‍ക്ക് ഏറ്റവും കൂടുതല്‍ ആവേശം പകര്‍ന്ന വടംവലി മത്സരത്തില്‍ കേളിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പന്ത്രണ്ട് ടീമുകളാണ് പങ്കെടുത്തത്. വാശിയേറിയ മത്സരത്തില്‍ അസീസിയ ഏരിയ ഒന്നാം സ്ഥാനവും കേളി കുടുംബവേദി രണ്ടാം സ്ഥാനവും നേടി. തുടര്‍ന്നു കേളി കുടുംബവേദി പ്രവര്‍ത്തകരായ വനിതകളും കുട്ടികളും പങ്കെടുത്ത വിവിധ കായികമത്സരങ്ങളും നടന്നു. കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികളും കുടുംബവേദി ഭാരവാഹികളും നേതൃത്വം നല്‍കി.

മേയ്ദിനാചരണത്തിന്റെ ഭാഗമായി ചേര്‍ന്ന അനുസ്മരണയോഗത്തില്‍ കേളി മുഖ്യരക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി റഷീദ് മേലേതില്‍ മേയ്ദിന സന്ദേശം നല്‍കി. കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞ് വള്ളികുന്നം മുഖ്യ പ്രഭാഷണം നടത്തി. കേളി കുടുംബവേദി ചീഫ് കോഓര്‍ഡിനേറ്റര്‍ സിന്ധു ഷാജി, രക്ഷാധികാരി സമിതി അംഗം കെ.പി.എം. സാദിഖ്, കേളി ജോ. സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍