ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ ലോഗോ പ്രകാശനവും അംഗത്വവിതരണോദ്ഘാടനവും നടത്തി
Sunday, May 8, 2016 6:57 AM IST
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ ലോഗോ പ്രകാശനവും അംഗത്വവിതരണോദ്ഘാടനവും നടത്തി. മേയ് നാലിനു റെഡ് ഫ്ലേം റസ്ററന്റ് ഹാളില്‍ കൂടിയ യോഗത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂള്‍ സെക്രട്ടറി വിജയന്‍ കാരയില്‍ നിലവിളക്ക് തെളിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്റെ ലോഗോയുടെ അനാഛാദനവും നിര്‍വഹിച്ചു. യോഗത്തില്‍ ആക്ടിംഗ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ക്രിസ്റഫര്‍ ഡാനിയല്‍ ആദ്യ മെംബര്‍ഷിപ്പ് ഫോം സോജി വര്‍ഗീസിനു നല്കി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി അംഗങ്ങളായ മുരളി എസ്. നായര്‍, അജയകുമാര്‍, ബി.എസ്. പിള്ളൈ, വൈസ് പ്രസിഡന്റ് ബിനു ചെമ്പാലയം, സണ്ണി മണര്‍കാട്, മനോജ് ചന്നപ്പെട്ട, ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട്, ട്രഷറര്‍ ഷിബു ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

അമലേന്ദു അനില്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. പ്രസിദ്ധ ഗായകന്‍ അനില്‍ ആറ്റുവ കവിത ചൊല്ലി. തുടര്‍ന്നു കലാപരിപാടികളും അത്താഴവിരുന്നും നടന്നു.

പരിപാടികള്‍ക്ക് തോമസ് മാത്യു, സകീര്‍ പുതന്‍പാലത്, സൈജു ഇട്ടിയത്തറയില്‍, മനോജ് ജോണ്‍,റോഷന്‍ ജേക്കബ്, മാത്യു അച്ഛന്‍കുഞ്ഞു, ജിതേഷ് എന്നിവര്‍ നേതൃത്വം നല്കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍