ജിഷയുടെ കുടുംബത്തിനു നീതി തേടി പൊന്നാനി കുടുംബ സംഗമം
Sunday, May 8, 2016 6:53 AM IST
ദുബായി: പെരുമ്പാവൂരില്‍ ക്രൂരമായ ബലാല്‍സംഗത്തിനു ഇരയായി ദാരുണമായി കൊലചെയ്യപ്പെട്ട ജീഷയുടെ ഘാതകരെ ഉടന്‍ പിടികൂടുന്നതിനും ജിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും വേണ്ടി കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ ജനാധിപത്യ വിശ്വാസികളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് പൊന്നാനി ഇന്‍ ദുബായി കുടുംബ സംഗമം ആവശ്യപ്പെട്ടു.

പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം ദുബായി ഘടകം നാലാം വാര്‍ഷിക ജനറല്‍ ബോഡിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗമം വി. അബ്ദുസമദിന്റെ

അധ്യക്ഷതയില്‍ സെന്‍ട്രല്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശറഫുദ്ദീന്‍ പൊന്നാനി ഉദ്ഘാടനം ചെയ്തു. സി.എസ്.പൊന്നാനി മുഖ്യപ്രഭാഷണം നടത്തി. നാട്ടില്‍ പ്രവാസ നിക്ഷേപത്തോടെ ആരംഭിക്കുന്ന ബിസിനസ് സംരഭങ്ങളെ സംബന്ധിച്ച് സാലിഹ് മാസ്റര്‍ വിശദീകരിച്ചു.

ജിഷയുടെ സ്മരണക്കായ് അശ്രഫ് തെക്കേപ്പുറം ആലപിച്ച കവിതയും സിയാദ് റഹ്ബാന്റെ സ്കിറ്റും ഹൃദയ സ്പര്‍ശിയായി. 2016-18 വര്‍ഷത്തേക്ക് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഈ അധ്യായന വര്‍ഷം സ്കൂള്‍ തലത്തില്‍

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നോട്ടുപുസ്തകം വിതരണം ചെയ്യാനുളള കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുകയും ഇതിനുവേണ്ട സഹായം എത്തിക്കുന്നതിനുളള പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. ശബീര്‍ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.വി. സുബൈര്‍, മുഹമ്മദ് അനീഷ്, എ.ബി. ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.