അമിതവേഗക്കാര്‍ക്ക് പൂട്ടിടാന്‍ 'അല്‍ ഖന്നാസ്' എത്തുന്നു
Saturday, May 7, 2016 5:08 AM IST
അബുദാബി: തലസ്ഥാന നഗരിയിലെ റോഡുകളില്‍ അമിതവേഗത്തില്‍ വാഹനങ്ങള ഓടിക്കുന്നവരെ പിടികൂടാന്‍ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് മൊബൈല്‍ റഡാര്‍ 'അല്‍ ഖന്നാസു'മായി രംഗത്ത്. വാഹനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കാതിരിക്കുക, ഡ്രൈവിങ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്നവരും പിടിയിലാകും.

അറബ് ട്രാഫിക് വാരാഘോഷത്തോടനുബന്ധിച്ച് പട്രോളിങ് ഊര്‍ജിതമാക്കിയതായി അബുദാബി പൊലീസ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള