പരവൂര്‍ ദുരന്തം: മഞ്ചിന്റെ ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ഥനായോഗം നടത്തി
Friday, May 6, 2016 8:41 AM IST
ന്യൂജേഴ്സി: പരവൂര്‍ വെട്ടിക്കെട്ട് ദുരന്തത്തിന്റെ നെരിപ്പോടുമായി അമേരിക്കയിലെ പ്രവാസി ലോകം. മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (മഞ്ച്) യുടെ ആഭിമുഖ്യത്തില്‍ പരവൂര്‍ ഒരു സ്മരണാജ്ഞലി എന്ന പേരില്‍ സര്‍വമത പ്രാര്‍ഥനയും അനുസ്മരണ പരിപാടിയും നടത്തി.

ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരുടെ വേര്‍പാടിന്റെ വ്യാപ്തി മനസിലാക്കി ചടങ്ങില്‍ വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചുള്ള മതനേതാക്കള്‍ മരിച്ചവരോടുള്ള ദുഃഖവും വേദനയും രേഖപ്പെടുത്തി. തുടര്‍ന്നു മരിച്ചവര്‍ക്കായി പ്രത്യേക പ്രാര്‍ഥനകളും നടത്തി.

ന്യൂജേഴ്സിയിലെ ലിവിംഗ്സ്റണിലുള്ള സെന്റ് റാഫേല്‍ പള്ളി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 17നു വിവിധ മതനേതാക്കളുടെ നേതൃത്വത്തിലുള്ള പ്രത്യേക പ്രാര്‍ഥനകള്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ക്കും നല്‍കിവരുന്ന ധനസഹായത്തേക്കുറിച്ചുള്ള ചര്‍ച്ച, സുരക്ഷാപാളിച്ചകള്‍, പോലീസും ജില്ലാ മജിസ്ട്രേറ്റും തമ്മിലുള്ള അധികാര തര്‍ക്കം, സുരക്ഷാവലയം ഭേദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ വരവ്, തെരഞ്ഞെടുപ്പ് അടുത്തതോടെ ദുരന്തം ആഘോഷമാക്കി മാറ്റാനുള്ള ശ്രമം എന്നിവയുടെയൊക്കെ പശ്ചാത്തലത്തിലും ദുരന്തത്തിന്റെ വേദനായിയിരുന്നു പ്രവാസി ലോകം കണ്ടത്. ഇതില്‍ യാതൊരു രാഷ്ട്രീയവും കാണാന്‍ കഴിഞ്ഞില്ലെന്നു മഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണ യോഗം വ്യക്തമാക്കി.

സര്‍വമത പ്രാര്‍ഥനകള്‍ക്ക് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് നട്ലി ഹോളിഫാമിലി വികാരിയും ഫാ. മാത്യു കുന്നത്ത് ഫൌണ്േടഷന്‍ ചെയര്‍മാനുമായ ഫാ. മാത്യു കുന്നത്ത്, ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഷിബു ഡാനിയേല്‍, ഹിന്ദു സമുദായത്തെ പ്രതിനിധീകരിച്ച് മഞ്ച് ബോര്‍ഡ് ട്രസ്റി അംഗവും നാമം പ്രസിഡന്റുമായ മാധവന്‍ പി. നായര്‍, അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷനെ പ്രതിനിധീകരിച്ച് ജനാബ് സയിദ് തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി, മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ ഷാജി വര്‍ഗീസ്, മഞ്ച് ബോര്‍ഡ് ട്രസ്റിയും ഫൊക്കാന/നാമം ലീഡറുമായ മാധവന്‍ നായര്‍, കെസിസിഎന്‍എ, ഫോമ നേതാവ് അനിയന്‍ ജോര്‍ജ്, ലിവിംഗ്സ്റണ്‍ ഹോളിഫാമിലി അസോസിയേഷനെ പ്രതിനിധീകരിച്ച് വിന്‍സെന്റ് തോട്ടമാലി, മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റി അംഗവും എഫ്എംകെസിഎഫ് മുന്‍ പ്രസിഡന്റുമായ ഫ്രാന്‍സിസ് തടത്തില്‍, ഗുഡ് സോള്‍സ് ടോസ്റ് മാസ്റേഴ്സ് ഇന്റര്‍നാഷണല്‍ മഞ്ച് വനിതാ ഫോറം കോഓര്‍ഡിനേറ്റര്‍ മരിയ തോട്ടുകടവില്‍, മഞ്ച് ട്രഷറര്‍ പിന്റോ ചാക്കോ, മഞ്ച് ജോ. ട്രഷറര്‍ രഞ്ജിത്ത് പിള്ള, ഫിനാന്‍സ് സൊസൈറ്റിയിലെ സണ്ണി മാമ്പള്ളി, സെന്റ് റാഫേല്‍ കത്തോലിക്കാ പള്ളിയെ പ്രതിനിധീകരിച്ച് ഫാ. മൈക്കിള്‍ കല്ലറയ്ക്കല്‍, ഇസിഎഫ്എന്‍ജെയെ പ്രതിനിധീകരിച്ച് ഏബ്രഹാം മാത്യു (അജിത്), മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റി അംഗം രാജു ജോയ്, പ്രവാസി ചാനല്‍ യുണൈറ്റഡ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ സുനില്‍ ട്രൈസ്റാര്‍, ഡബ്ള്യുഎംസി ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, മഞ്ച് ചാരിറ്റി കണ്‍വീനര്‍ മനോജ് ജോസഫ് വാട്ടപള്ളി, മഞ്ച് വൈസ് പ്രസിഡന്റ് ഉമ്മന്‍ ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.