ഫൊക്കാന അഡീഷണല്‍ സെക്രട്ടറിസ്ഥാനത്തേക്ക് ഏബ്രഹാം വര്‍ഗീസ് മത്സരിക്കുന്നു
Friday, May 6, 2016 8:40 AM IST
ഷിക്കാഗോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2016-നോട് അനുബന്ധമായി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറിയായി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി) മത്സരിക്കുന്നു.

പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതനും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള ഷിബു ഫൊക്കാന കണ്‍വന്‍ഷന്‍ 2014-ന്റെ പ്രോഗ്രാം കമ്മിറ്റി, ടൈം മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയവയുടെ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിരുന്നതോടൊപ്പം, 2014-16 ലെ ഫൊക്കാന നാഷണല്‍ കമ്മിറ്റി അംഗം, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഎന്‍ഒസി) മിഡ്വെസ്റ് റീജണ്‍ സെക്രട്ടറി, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ സാമൂഹ്യ രംഗത്തും കേരള സഭകളുടെ എക്യുമെനിക്കല്‍ കൌണ്‍സില്‍ സെക്രട്ടറി, ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്‍ സെക്രട്ടറി തുടങ്ങിയ സാമൂദായിക രംഗത്തും വിജയിയായ വ്യവസായി എന്ന നിലയിലും ബഹുമുഖ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തിത്വത്തിനുടമയാണ് ഏബ്രഹാം വര്‍ഗീസ്.

അദ്ദേഹത്തിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കുവാന്‍ നിങ്ങളുടെ ഓരോരുത്തരുടേയും പിന്തുണയും വോട്ടുകളും നല്‍കി ഏബ്രഹാം വര്‍ഗീസിനെ (ഷിബു വെണ്‍മണി) വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം