മാറ്റൊലി സാഹിത്യ സന്ധ്യ മേയ് എട്ടിന്
Friday, May 6, 2016 5:02 AM IST
ടൊറന്റോ : മാറ്റൊലി മാസിക സാഹിത്യ സന്ധ്യ സംഗടിപ്പിക്കുന്നു. മേയ് എട്ടിനു (ഞായറാഴ്ച) വൈകിട്ട് 2:30 നു മിസിസാഗ മീറ്റിംഗ് പ്ളേസില്‍ നടക്കുന്ന സാഹിത്യ വിരുന്നില്‍ വിശിഷ്ഠ അതിഥിയും ,പ്രഭാഷകനും ആയി റിട്ട. പ്രഫ. കോശി തലക്കല്‍ ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര സംബന്ധിക്കും.

'സാഹിത്യം കാലത്തിനൊപ്പം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ചര്‍ച്ചയില്‍ കാനഡയിലെ പ്രസിദ്ധരായ മലയാളം സാഹിത്യകാരന്മാരും ,സാഹിത്യകാരികളും പങ്കുചെരുന്നതാണ് എന്നും ,കാനഡയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക നായകന്മാരുടെ സാന്നിദ്ധ്യം സാഹിത്യ സന്ധ്യയെ വന്‍ വിജയം ആക്കും എന്നും ഭാരവാഹികള്‍ അറിയിച്ചു.കുടിയേറ്റ മലയാളികളുടെ ഇടയില്‍ മലയാള ഭാഷയുടെയും,സാഹിത്യത്തിന്റെയും വളര്ച്ചക്കും ,പുതിയ തലമുറയിലേക്ക് മലയാള ഭാഷ പകര്‍ന്ന് കൊടുക്കുന്നതിനും വേണ്ടി ലക്ഷ്യം വയ്ക്കുന്ന പ്രസിദ്ധീകരണം ആണ് മാറ്റൊലി കുടുംബ മാസിക ,കുഞ്ഞാറ്റ കുട്ടികളുടെ മാസിക ,മാറ്റൊലി വാര്‍ത്ത ,മാറ്റൊലി എഫ് .എം റേഡിയോ എന്നിവ .
സാഹിത്യ സന്ധ്യയില്‍ കാനഡയിലെ പ്രമുഖ മാധ്യമ ,സാഹിത്യ പ്രവര്‍ത്തകര്‍ ആയ ജോണ്‍ ഇളമത ,ജയ്സണ്‍ മാത്യു ,കുഞ്ഞൂസ് കാനഡ ,സുരേഷ് നെല്ലികോട് ,അലക്സ് തോമസ്, റവ.ഫാ. എബി മാത്യു ,സുജിത്ത് ശിവാനന്ദ് ,നിര്‍മ്മല തോമസ് എന്നിവര്‍ സംസാരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ാമമീഹശ.രീാ / ഋാമശഹ :ലറശീൃാമമീഹശ@ഴാമശഹ.രീാ മായോ താഴെ കാണുന്ന നമ്പറിലോ വിളിക്കുക

ബാലു 519 241 4849, സുരേഷ് നെല്ലികോട് 905 6354912, രാജേഷ് കൃഷ്ണന്‍ 416 873 1226, ജയ്:647 985 5351 സുജിത്ത് ശിവാനന്ദ് 905 714 1081.

റിപ്പോര്‍ട്ട്: ലൌലി ശങ്കര്‍