ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന്റെ കുടുംബസംഗമം മേയ് 21-ന്
Friday, May 6, 2016 5:01 AM IST
ന്യൂയോര്‍ക്ക്: വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ളബ്ബിന്റെ കുടുംബസംഗമം മേയ് 21-നു (ശനിയാഴ്ച) വൈകിട്ട് അഞ്ചു മുതല്‍ റോക്ക് ലാന്‍ഡിലെ ഓറഞ്ചു ബര്‍ഗിലുള്ള സിതാര്‍ പാലസ് റെസ്റ്റോറന്റില്‍ നടക്കുന്നതാണെന്ന് പ്രസിഡന്റ് ചെറിയാന്‍ ചക്കാലപടിക്കല്‍ അറിയിച്ചു.

വിവിധ കലാപരിപാടികളോടെയാവും ഈ കുടുംബ സംഗമം നടക്കുകയെന്നും എല്ലാ വള്ളംകളി പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍ പറഞ്ഞു. ജയപ്രകാശ് നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം