ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജനറല്‍ബോഡി മേയ് 15-ന്
Friday, May 6, 2016 5:00 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം (ജനറല്‍ബോഡി) മെയ് 15-നു ഞായറാഴ്ച വൈകുന്നേരം അഞ്ചിനു മൌണ്ട് പ്രോസ്പെക്ടസിലുള്ള സിഎംഎ ഓഡിറ്റോറിയത്തില്‍ (834 ഋ ഞമിറ ഞറ, ടൌശ 13, ങീൌി ജൃീുലര, കഘ 60056 ) കൂടുന്നതാണ്.

പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍, മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സംഘടനയില്‍ അംഗത്വമെടുത്തിട്ട് കുറഞ്ഞതു 90 ദിവസമെങ്കിലും കഴിഞ്ഞ എല്ലാ അംഗങ്ങള്‍ക്കും ഈ യോഗത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം