ചെറിയാന്‍ ഇ. വര്‍ഗീസ് ഹൂസ്റണില്‍ നിര്യാതനായി
Friday, May 6, 2016 4:59 AM IST
ഹൂസ്റണ്‍: പുത്തന്‍കാവ് എടത്വാ പീടികയില്‍ പരേതരായ ഇ. സി. ചെറിയാന്‍ -ശോശാമ്മ ദമ്പതികളുടെ മകന്‍ ചെറിയാന്‍ ഇ. വര്‍ഗീസ് (78) ഹൂസ്റണില്‍ നിര്യാതനായി. ഭാര്യ റെയ്ച്ചല്‍ ചെറിയാന്‍ (അമ്മിണി).

മക്കള്‍ : ഗോഡ് ലി വര്‍ഗീസ്, സിനി ജേക്കബ്, സ്വീനാ ജേക്കബ്. മരുമക്കള്‍ : റീനാ ഗോഡ് ലി വര്‍ഗീസ്, ടിജു ജേക്കബ്, റജി ജേക്കബ്.

അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല പ്രവാസി മലയാളി കുടുംബമായിരുന്നു ചെറിയാന്റേത്. 1974 ല്‍ ന്യൂയോര്‍ക്കിലെത്തിയതിനുശേഷം 1979 മുതല്‍ ഹൂസ്റണില്‍ സ്ഥിര താമസമാക്കി. ഹൂസ്റണിലേയും സമീപ പ്രദേശങ്ങളിലേയും ബ്രദറണ്‍ സഭകള്‍ സ്ഥാപിക്കുന്നതില്‍ ചെറിയാനും കുടുംബവും നിര്‍വഹിച്ച പങ്ക് നിസ്തുലമായിരുന്നു.

പൊതുദര്‍ശനം : മേയ് ആറിനു (വെളളി) വൈകുന്നേരം ആറു മുതല്‍. ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സാം ഹൂസ്റണ്‍.

സംസ്കാര ശുശ്രൂഷ: മേയ് ഏഴിനു (ശനിയാഴ്ച) രാവിലെ 9.30 മുതല്‍. ഐപിസി ഹെബ്രോന്‍ ചര്‍ച്ച്, സാം ഹൂസ്റണ്‍. തുടര്‍ന്ന് സാന്‍ജസിന്റെ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഗോഡ് ലി :971 747 0773, 291 458 9036.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍