യൂത്ത് മീറ്റ് നടത്തി
Thursday, May 5, 2016 8:16 AM IST
ജിദ്ദ: വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയവും മുസ്ലിം സമൂഹവും എന്ന തലക്കെട്ടില്‍ യൂത്ത് ഇന്ത്യ ഫൈസലിയ യൂണിറ്റ് യുത്ത് മീറ്റ് സംഘടിപ്പിച്ചു.

അടുത്തു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നമ്മുടെ നാട്ടില്‍ മുക്കിലും മൂലയിലും രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പ്രവാസികള്‍ക്ക് ഒരിക്കലും ഇതില്‍ നിന്നും വിട്ടു നില്ക്കാന്‍ സാധ്യമല്ലെന്നും അല്ലെങ്കില്‍ ഒരു വലിയ സമൂഹം യുവാക്കള്‍ അരാഷ്ട്രീയവത്കരിക്കപ്പെടുമെന്നും അത് ഒരു ജനധിപത്യ രാജ്യത്തിലെ വരും തലമുറയ്ക്ക് ഒരിക്കലും ഭൂഷ്യമല്ലെന്നും അതുകൊണ്ടാണ് യൂത്ത് ഇന്ത്യ യൂത്ത് മീറ്റ് നടത്തിയതെന്നും യുണിറ്റ് പ്രസിഡന്റ് സുഹൈര്‍ ഓമശേരി വിഷയാവതരണത്തില്‍ വ്യക്തമാക്കി.

യൂത്ത് ഇന്ത്യ ചാപ്റ്റര്‍ പ്രസിഡന്റ് ഉമര്‍ ഫാറൂക്ക് മുഖ്യ പ്രഭാഷണം നടത്തി. സംഗപരിവാര്‍ കാലഘട്ടത്തില്‍ നമ്മുടെ പ്രവര്‍ത്തനം ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമീന്‍ അഷ്റഫ് ഖിറാഅത്തും മുനീര്‍ വിളയാന്‍കോട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍