ബഹറിന്‍ ലാല്‍ കെയേഴ്സ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു
Thursday, May 5, 2016 6:23 AM IST
മനാമ: അതിദാരുണമായി കൊല ചെയ്യപ്പെട്ട ജിഷയോടുള്ള ആദരസുചകമായും അധികാര വര്‍ഗത്തിന്റെ കണ്ണു തുറക്കുവാനും മനുഷ്യസമൂഹം നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ബഹറിന്‍ ലാല്‍കെയെഴ്സ് പ്രവര്‍ത്തകര്‍ മെഴുകുതിരി കത്തിച്ചു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

കേരളത്തിനും ഇന്ത്യയ്ക്കും മനുഷ്യ സമൂഹത്തിനും തന്നെ അപമാനകരമായ രീതിയില്‍ ഹീനവും അതിക്രൂരവുമായ പെരുമ്പാവൂര്‍ സംഭവത്തിലും കൊലയിലും ലാല്‍ കെയേഴ്സ് ബഹറിന്‍ കടുത്ത ആശങ്കയും അഗാധ ദുഃഖവും രേഖപ്പെടുത്തി. മനുഷ്യന്‍ മൃഗങ്ങളേക്കാള്‍ തരം താഴ്ന്നു പോകുകയാണെന്നും സ്വന്തം വീടുകളില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കുന്ന കാലം വിദൂരമല്ലെന്നും അപ്പോള്‍ മാത്രം പ്രതികരിക്കാന്‍ കാത്തുനില്‍ക്കാതെ സംരക്ഷണം ഏറ്റവും കുറവുള്ള പ്രവാസികള്‍ പ്രതികരിക്കുകയും ബോധവത്കരണം നടത്തുകയും സംരക്ഷണത്തിന്റെ സ്വയം മതിലുകള്‍ തീര്‍ക്കുകയും വേണമെന്നും ദൈവത്തിന്റെ നാട്ടുകാര്‍ പോലും ലജ്ജകൊണ്ട് മുഖം താഴ്ത്താന്‍ ഇടവന്ന സംഭവത്തിലെ പ്രതികള്‍ ഗോവിന്ദച്ചാമിയെപോലെ തിന്നു കൊഴുക്കാനുള്ള അവസ്ഥാ വിശേഷം ഈ സംഭവത്തിലെങ്കിലും ഉണ്ടാകാതിരിക്കാന്‍ ഭരണകൂടവും നിയമ വൃവസ്ഥയും ജാഗരൂഗരാകേണ്ടതുണ്െടന്നും ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജഗത് കൃഷ്ണകുമാര്‍