കോറല്‍സ്പ്രിംഗ്സ് സ്പൈക്കേഴ്സ് ക്ളബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മേയ് ഏഴിന്
Thursday, May 5, 2016 6:19 AM IST
മയാമി: വര്‍ഷംതോറും നടത്തിവരുന്ന കോറല്‍സ്പ്രിംഗ്സ് സ്പൈക്കേഴ്സ് ക്ളബിന്റെ ഒമ്പതാമത് ദേശീയ വോളിബോള്‍ മത്സരം മേയ് ഏഴിനു (ശനി) കോറല്‍ സ്പ്രിംഗ്സ് ചാര്‍ട്ടര്‍ സ്കൂള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടക്കും.

അമേരിക്കയിലെ വിവിധ സ്റേറ്റുകളില്‍നിന്നുള്ള പ്രഗല്ഭരായ വോളിബോള്‍ താരങ്ങള്‍ അണിനിരക്കുന്ന ഈ മത്സര വേദിയിലേക്ക് എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ക്ളബ് ഭാരവാഹികള്‍ അറിയിച്ചു. സംഗീതവാദ്യ ലഹരിയും ചെണ്ടമേളവും അതോടൊപ്പം കേരളത്തനിമയുള്ള ബിരിയാണിയും മത്സരാന്തരീക്ഷത്തിനു മാറ്റുകൂട്ടും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം