ഇന്‍സ്പയര്‍ ഫാമിലി ഒറിയന്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
Thursday, May 5, 2016 6:18 AM IST
റിയാദ്: പുതിയ ലോകത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ പുതുതലമുറയെ സജ്ജമാക്കാന്‍ കുരുന്നു ഹൃദയങ്ങളില്‍ ദൈവബോധം വളര്‍ത്തണമെന്ന് റിയാദ് ഇസ്ലാഹി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി (ആര്‍ഐസിസി) സംഘടിപ്പിച്ച ഇന്‍സ്പയര്‍ ഫാമിലി ഒറിയന്റേഷന്‍ ക്യാമ്പ് അഭിപ്രായപ്പെട്ടു.

റിയാദ് അതീഖയിലെ അദ്ദുവൈസ് മൈതാനിയില്‍ നടന്ന ക്യാമ്പ് ഷേഖ് അബ്ദുറഹ്മാന്‍ മുഹമ്മദ് അലി അല്‍അംരി ഉദ്ഘാടനം ചെയ്തു. എന്‍ജി. ഷാനിദ് കോഴിക്കോട് അധ്യക്ഷത വഹിച്ചു.പേരന്റിംഗ് സെഷനില്‍ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളജ് പ്രഫസര്‍ അര്‍ഷദ് അരീക്കോടും അല്‍അഹ്സ കിംഗ് ഫൈസല്‍ യൂണിവേഴിസിറ്റി പ്രഫ. ഹിദായത്ത് ഹസനും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എന്‍ജി. അബ്ദുറഹീം ഉള്ള്യേരി, എന്‍ജി. ഷനോജ് അരീക്കോട്, അശ്റഫ് രാമനാട്ടുകര, ഷാജഹാന്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ഉമര്‍ ഫാറൂഖ് മദനി, മുബാറക് സലഫി, മൊയ്തു അരൂര്‍, നസീഹ് കോഴിക്കോട് എന്നിവര്‍ സംസാരിച്ചു.

ടീനേജേഴ്സ് സെഷനില്‍ പ്രഫ. ഹിദായത്ത് ഹസന്‍, അര്‍ഷദ് അരീക്കോട് എന്നിവര്‍ ക്ളാസെടുത്തു. യാസര്‍ അറഫാത്ത്, റിയാസ് മണ്ണാര്‍ക്കാട് എന്നിവര്‍ സംസാരിച്ചു. കിഡ്സ് കോര്‍ണറില്‍ കുട്ടികള്‍ക്കുള്ള ചിത്രരചന മത്സരം, 'കളിച്ചങ്ങാടം' കലാവിനോദവിജ്ഞാന സംഗമം തുടങ്ങിയ പരിപാടികള്‍ നടന്നു.

റമദാന്‍ സൈതലവി, ഫാത്തിമ ഷാജഹാന്‍, ശാസിയ മുഹമ്മദ്, ഫര്‍സീന്‍ മുജീബ്, ഇല്‍ഹാം സദറുദ്ദീന്‍, ഫാദി മുഹമ്മദ്, റാഷിദ് ഫത്തഹുദ്ദീന്‍, ബാസിം അന്‍വര്‍, മുഹമ്മദ് ഹനീഫ് എന്നിവര്‍ ചിത്രരചന മത്സരത്തില്‍ സമ്മാനാര്‍ഹരായി. അബ്ദുല്ലത്തീഫ് കടുങ്ങല്ലൂര്‍, അബ്ദുല്‍ അസീസ് ചിക്മംഗളൂര്‍, ഷൌക്കത്ത് പാച്ചീനി, അബുല്‍ ജലാല്‍ വിളത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന പൊതുസമ്മേളനം ഇന്ത്യന്‍ മെഡിക്കല്‍ ബ്രദര്‍ ഹുഡ് (ഐഎംബി) സംസ്ഥാന സെക്രട്ടറി ഡോ. ടി.കെ. ഫദലുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ഐസിസി ചെയര്‍മാന്‍ സുഫ്യാന്‍ അബ്ദുസലാം അധ്യക്ഷത വഹിച്ചു. നാസര്‍ സലഫി വല്ലപ്പുഴ, റാഫി സ്വലാഹി എന്നിവര്‍ ക്ളാസെടുത്തു. എന്‍ജി. ഉമര്‍ ശരീഫ്, സമീര്‍ കല്ലായി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍