സ്റാറ്റന്‍ ഐലന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഗീവര്‍ഗീസ് സഹദയായുടെ ഓര്‍മപ്പെരുന്നാള്‍
Thursday, May 5, 2016 6:15 AM IST
ന്യൂയോര്‍ക്ക്: സ്റാറ്റന്‍ഐലന്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ മേയ് അഞ്ച്, ആറ്, ഏഴ് (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടത്തുന്നു.

ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തിയഡോഷ്യസ് തിരുക്കര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

അഞ്ചിനു (വ്യാഴം) വൈകുന്നേരം ഏഴിന് സന്ധ്യാനമസ്കാരം, എട്ടിന് ബൈബിള്‍ സന്ദേശം, 8.30നു ആശീര്‍വാദം.

ആറിനു (വെള്ളി) വൈകുന്നേരം ഏഴിനു സന്ധ്യാനമസ്കാരം, എട്ടിന് ബൈബിള്‍ സന്ദേശം, 8.30നു ആശീര്‍വാദം.

ഏഴിനു (ശനി) രാവിലെ പ്രഭാത നമസ്കാരം, 9.15-നു വിശുദ്ധ കുര്‍ബാന, 11.30-നു റാസ, ആശീര്‍വാദം. ഉച്ചയ്ക്ക് 12ന് നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

തിരുനാളില്‍ സംബന്ധിച്ച് വിശുദ്ധന്റെ മധ്യസ്ഥതയാല്‍ ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വികാരി ഫാ. അലക്സ് ജോയി ഏവരെയും സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്ക്: ഫാ. അലക്സ് കെ. ജോയി (വികാരി) 973 489 6440, ജോസ് കെ. ജോയി (സെക്രട്ടറി) 973 632 7797, ഈപ്പന്‍ തോമസ് (ട്രഷറര്‍) 917 678 7468, ആന്‍ഡ്രൂസ് ഇട്ടിയവിര (കണ്‍വീനര്‍) 646 436 9551, ഏബ്രഹാം ഈപ്പന്‍ (കണ്‍വീനര്‍) 718 431 5887, ലയ്സണ്‍ ഡാനിയേല്‍ (കണ്‍വീനര്‍) 718 873 4699.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം