ഹൂസ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Thursday, May 5, 2016 5:17 AM IST
ഹൂസ്റണ്‍: സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

മേയ് ഒന്നിനു രാവിലെ നടന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ജോണിക്കുട്ടി പുലിശേരി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും നിരവധി ആളുകള്‍ പങ്കെടുത്തു. ഗായക സംഘത്തിന്റെ ഭക്തിനിര്‍ഭരമായ ഗാന ശുശ്രൂഷയും രണ്ടു ട്രൂപ്പിന്റെ ചെണ്ടമേളവും വാദ്യമേളങ്ങളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. അസിസ്റന്റ് വികാരി ഫാ. സ്റീഫന്‍ കണിപ്പള്ളില്‍, കൈക്കാരന്മാര്‍, പാരിഷ് കൌണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ തിരുനാളിനു നേതൃത്വം നല്‍കി.

ഏപ്രില്‍ 30നു നടന്ന റാസ കുര്‍ബാനക്ക് എഡിന്‍ബര്‍ഗ് വികാരി ഫാ. വില്‍സണ്‍ കണ്ടങ്കരി മുഖ്യകാര്‍മികത്വം വഹിച്ചു. തിരുനാളിനൊരുക്കമായി ഫൊറോന വികാരി ഫാ. കുര്യന്‍ നെടുവേലിച്ചാലുങ്കലിന്റെ നേതൃത്വത്തില്‍ ഒമ്പതു ദിവസത്തെ നൊവേനയും നടത്തി.

റിപ്പോര്‍ട്ട്: ബോബി ജോസഫ്