വിര്‍ജീനിയയില്‍ മലങ്കര ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക്ഓഫ്
Wednesday, May 4, 2016 8:20 AM IST
വിര്‍ജീനിയ: മേരിലാന്റ് എമിറ്റ്സ്ബര്‍ഗ് സെന്റ് മേരീസ് യൂണിവേഴ്സിറ്റി കാമ്പസില്‍ ജൂലൈ 20 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന സുറിയാനി മലങ്കര അതിഭദ്രാസനത്തിന്റെ ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന്‍ കിക്ക് ഓഫ് സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്നു.

വൈസ് പ്രസിഡന്റ് പ്രസാദ് ചാക്കോ തോമസ്, വികാരി റവ. ഡോ. വര്‍ഗീസ് മാനിക്കാട്ട് തുടങ്ങി നിരവധി ആളുകളില്‍നിന്ന് പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോറം ഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് സ്വീകരിച്ചുകൊണ്ട് ഈവര്‍ഷത്തെ കോണ്‍ഫറന്‍സ് മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വിജയപ്രദമാക്കിത്തീര്‍ക്കാന്‍ ആഹ്വാനം ചെയ്തു.

മലങ്കരയിലെ ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാര്‍, ക്നാനായ ഭദ്രാസന മെത്രാപ്പോലീത്തമാര്‍, സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ ആലപ്പോ, ഹോംസ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള വൈദീക ശ്രേഷ്ഠര്‍, മലങ്കര അഫയേഴ്സ് പാത്രിയര്‍ക്കല്‍ സെക്രട്ടറി മാര്‍ തിമോത്തിയോസ് തുടങ്ങി നിരവധി വിശിഷ്ടാതിഥികള്‍ കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നത് ഈവര്‍ഷത്തെ സവിശേഷതയാണ്.

റവ.ഡോ. പോള്‍ പറമ്പത്ത്, ഗതാഗത വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജോര്‍ജ് കട്ടക്കുഴി, ഷെവ. വര്‍ഗീസ് പറമ്പത്ത്, ഡോ. സിനു ജോണ്‍, രാജീവ് പാടത്ത്, എല്‍ദോ വര്‍ക്കി തുടങ്ങിയ വിശിഷ്ടാതിഥികള്‍ ചടങ്ങിനു കൊഴുപ്പേകി.

ഭദ്രാസനത്തിന്റെ വിവിധ റീജണുകളില്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫ് തുടര്‍ന്നു നടക്കുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം