യൂറോപ്യന്‍ യൂണിയനിലേക്ക് ഒറ്റയ്ക്ക് കുടിയേറിയത് 90,000 കുട്ടികള്‍
Wednesday, May 4, 2016 8:18 AM IST
ബ്രസല്‍സ്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യൂറോപ്യന്‍ യൂണിയനിലേക്ക് ഒറ്റയ്ക്കു കുടിയേറിയ കുട്ടികളുടെ എണ്ണം 90,000. മാതാപിതാക്കളുടെയോ മറ്റു ബന്ധുക്കളുടെയോ കൂടെയല്ലാതെ വന്നവരുടെ മാത്രം കണക്കാണിത്.

ഈ കുട്ടികളില്‍ ഏഴിലൊന്ന് ആളുകളും 13 വയസിനു താഴെയുള്ളവരായിരുന്നു. 88,300 കുട്ടികളാണ് കഴിഞ്ഞ വര്‍ഷം ആകെ അഭയാര്‍ഥിത്വത്തിന് അപേക്ഷ നല്‍കിയിരിക്കുന്നത്.

കുട്ടി അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ബ്രിട്ടനുമേല്‍ യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദവും ഏറി വരുന്നു. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന ആയിരക്കണക്കിനു കുട്ടികളുടെ കാര്യത്തില്‍ ബ്രിട്ടീഷ് മന്ത്രിമാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍