ന്യൂജേഴ്സി സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ പെരുന്നാളും കണ്‍വന്‍ഷനും മേയ് ഏഴ്, എട്ട് തീയതികളില്‍
Wednesday, May 4, 2016 8:17 AM IST
ന്യൂജേഴ്സി: വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ (829 ണശിറീൃ ഞറ. ഠലമിലരസ, ചഖ 07666) ഈ വര്‍ഷത്തെ പെരുന്നാളും ഇടവക കണ്‍വന്‍ഷനും മേയ് ഏഴ്, എട്ട് (ശനി, ഞായര്‍) തീയതികളില്‍ നടക്കും.

ഏഴിനു (ശനി) വൈകുന്നേരം ആറിന് ആരംഭിക്കുന്ന സന്ധ്യാ നമസ്കാരത്തെ തുടര്‍ന്നു പള്ളിയുടെ ക്വയര്‍ സംഘം ഗാനങ്ങളാലപിക്കും. മാര്‍ തേവോദോസിയോസ് സന്ധ്യാ നമസ്കാരത്തിനു നേതൃത്വം നല്‍കും. ഏഴു മുതല്‍ 7.15 വരെ മെത്രാപ്പോലീത്തായും തുടര്‍ന്നു 8.15 വരെ ഫാ. രഞ്ചു കോശി (അഖില മലങ്കര ബാലസമാജം ജനറല്‍ സെക്രട്ടറി) നടത്തുന്ന വചന പ്രഘോഷണവും 8.15നു മധ്യസ്ഥപ്രാര്‍ഥനയും തുടര്‍ന്നു നേര്‍ച്ചവിളമ്പും നടക്കും.

എട്ടിനു (ഞായര്‍) രാവിലെ ഒമ്പതിനു പ്രഭാതനമസ്കാരവും 10നു മാത്യൂസ് മാര്‍ തേവോദോസിയോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു മധ്യസ്ഥപ്രാര്‍ഥന, റാസ തുടര്‍ന്നു 12നു വാഴ്വ്, നേര്‍ച്ചവിളമ്പ്, ഭക്ഷണം എന്നിവ നടക്കും.

പതിനഞ്ചാമതു പെരുന്നാളിന്റെയും കണ്‍വന്‍ഷന്റേയും കണ്‍വീനറായി സ്റാന്‍ലി തോമസിനേയും ജോ. കണ്‍വീനറായി അനീഷ് മാത്യു, ബിനി മെറിന്‍ വര്‍ഗീസ്, സെക്രട്ടറി തോമസ് ഏബ്രഹാമും ട്രസ്റി ഫിലിപ്പ് മാരേട്ടും മറ്റു കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിക്കുന്നു.

ഇടവക കണ്‍വന്‍ഷനിലും പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ സഭാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. ബാബു വര്‍ഗീസും മറ്റു ഇടവകാംഗങ്ങളും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ട്രസ്റി 973 715 4205, സെക്രട്ടറി 201 245 0352, കണ്‍വീനര്‍: 201 925 7157. ജോ. കണ്‍വീനര്‍: 732 501 0793, 201 565 5201.