ഡാളസില്‍ നഴ്സുമാരെ ആദരിക്കുന്നു
Wednesday, May 4, 2016 5:53 AM IST
ഡാളസ്: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററും കേരള അസോസിയേഷന്‍ ഓഫ് ഡാളസും സംയുക്തമായി ഇന്ത്യയില്‍നിന്നുമുള്ള നഴ്സുമാരെ ആദരിക്കുന്നു.

മേയ് ഏഴിനു (ശനി) രാവിലെ 10ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഹാളില്‍ ആണു നഴ്സസ് ഡേ സംഘടിപ്പിക്കുന്നത്. ഗാര്‍ലന്റ് മേയര്‍ ഡഗ്ളസ് ആദസ് പരിപാടിയില്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ നഴ്സിംഗ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ സംസാരിക്കും. തുടര്‍ന്നു കലാപരിപാടികളും അരങ്ങേറും.

പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗഅഉ ഭാരവാഹികളായ ബാബു മാത്യുവും റോയി കൊടുവത്തും അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷിജു ഏബ്രഹാം 214 929 3570, റോയി കൊടുവത്ത് 972 569 7165.

റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി