എഫ്സിഎംസി വാര്‍ഷികം ആഘോഷിച്ചു
Wednesday, May 4, 2016 5:51 AM IST
ഫുജൈറ: ഫുജൈറ നിത്യസഹായമാതാവിന്റെ ദേവാലയത്തിലെ കത്തോലിക്ക മലയാളി സമൂഹം (എഇങഇ) ഏപ്രില്‍ 29നു വാര്‍ഷികം ആഘോഷിച്ചു.

സെന്റ് മൈക്കിള്‍സ് ഇടവക വികാരി ഫാ. വര്‍ഗീസ് ചെമ്പോളി ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. സഗായ്രാജ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോയ് വാതല്ലൂര്‍, ഫാ. ബിജു പണിക്കര്‍പറമ്പില്‍, മെല്‍വിന്‍ വാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫാ. ഫിലിപ്പ് പയ്യമ്പള്ളില്‍, ജോസഫ് ഗോഡ്വിന്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഷികത്തോടനുബന്ധിച്ചു ഏപ്രില്‍ 15, 22 തീയതികളില്‍ നടന്ന കാത്തലിക് ടാലന്റ് ഫെസ്റില്‍ വിജയികളായര്‍വര്‍ക്കുള്ള സമ്മാനദാനവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ടാലന്റ് ഫെസ്റില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സെന്റ് ജോര്‍ജ് യൂണിറ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സെന്റ് സ്റീഫന്‍, സെന്റ് ജോര്‍ജ് യൂണിറ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും സെന്റ് സ്റീഫന്‍, സെന്റ് ഫ്രാന്‍സിസ് അസിസി യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോയ് വാതല്ലൂരില്‍നിന്നു ഏറ്റുവാങ്ങി.

ഫുജൈറ ഇടവകയിലെ ഏറ്റവും മികച്ച യൂണിറ്റിനുള്ള പുരസ്കാരത്തിന് സെന്റ് പാദ്രെ പിയോ യൂണിറ്റും അര്‍ഹരായി. ഫുജൈറ കത്തോലിക്കാ സമൂഹത്തിന്റെ ന്യൂസ്ലെറ്റര്‍ സ്നേഹദൂതിന്റെ മൂന്നാം ലക്കവും വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു പുറത്തിറക്കി.

സെക്രട്ടറി സി.എക്സ്. ആന്റണി പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജിജിമോന്‍ മാത്യു സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ രാജു ജേക്കബ്, ജോ. കോഓര്‍ഡിനേറ്റര്‍ ഗീവര്‍ഗീസ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു. മോണിക്ക ഫെര്‍ണാണ്ടസ്, സിബി തോമസ്, ലിസ ഐസക്, ബിനു മാത്യു, റോളണ്ട് പെരേര, ബിജോയി ഖോര്‍ഫക്കാന്‍, സാലു ചെറിയാന്‍, മീന ബാബു എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.