വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം നടത്തി
Tuesday, May 3, 2016 8:14 AM IST
ന്യൂയോര്‍ക്ക്: വിഷുവിന്റെ ഐശ്വര്യവും ഈസ്ററിന്റെ പ്രത്യാശയും ആഹ്ളാദവും പകര്‍ന്ന കുടുംബസംഗമം വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ പ്രതാപകാലത്തിന്റെ തിരിച്ചുവരവായി.

വൈറ്റ്പ്ളൈന്‍സിലുള്ള കോണ്‍ഗ്രഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി മുഖ്യാതിഥിയായി പങ്കെടുത്ത് ഈസ്റര്‍ സന്ദേശം നല്‍കിയത് പ്രമുഖ വേദപണ്ഡിതനും മികച്ച വാഗ്മിയുമായ ക്നാനായ അതിരൂപത മെത്രാപ്പോലീത്ത ആയൂബ് മോര്‍ സില്‍വനോസ് ആണ്.

ഈസ്റര്‍ ആഘോഷത്തിലും വിഷു ആഘോഷത്തിലും താന്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇതു രണ്ടും ഒരുമിച്ചാഘോഷിക്കുന്ന ഒരു വേദിയില്‍ ഇതാദ്യമായാണ് പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുരിശില്‍ മരിച്ച് മരണത്തെ കീഴടക്കിയ യേശുവിന്റെ പുനരുഥാനമാണ് ഈസ്റര്‍. നരകാസുരനെ മഹാവിഷ്ണു വധിച്ചതിന്റെ അനുസ്മരണമാണ് വിഷു എന്നു ഒരു ഐതിഹ്യം പറയുന്നു. മറ്റൊന്ന് രാവണന്റെ ഭരണകാലത്ത് കിഴക്ക് ഉദിക്കാതിരുന്ന സൂര്യന്‍ ശ്രീരാമന്‍ രാവണനെ വധിച്ചശേഷം കിഴക്ക് വീണ്ടും ഉദിച്ചുതുടങ്ങിയതിന്റെ അനുസ്മരണമായും പറയുന്നു. രണ്ടു മതവിഭാഗങ്ങളിലും നന്മയുടെ പ്രതീകമാണ് ഈ ആഘോഷങ്ങള്‍ . വിഷുക്കണിയാകട്ടെ ജീവന്റേയും നന്മയുടേയും പ്രതീകം തന്നെ. രണ്ടു വിശ്വാസാചാരങ്ങള്‍ ഒരേ സദസില്‍ ആഘോഷിക്കാന്‍ കഴിയുന്നു എന്നതു നിസാരമല്ല. മലയാളി എന്ന ഐക്യബോധം ആണ് താനിവിടെ കാണുന്നത്. ഒരര്‍ഥത്തില്‍ കേരളത്തില്‍ നഷ്ടമാകുന്ന മലയാളിത്തനിമ ഇപ്പോള്‍ വിദേശത്ത് ജീവിക്കുന്ന മലയാളിയിലാണ് നിലനില്‍ക്കുന്നത്.

ഈസ്ററിന്റെ വലിയ സന്ദേശം സമാധാനമാണ്. അത് ഞാനും നിങ്ങള്‍ക്ക് ആശംസിക്കുന്നു. അതുപോലെതന്നെ വിഷുവിന്റെ ഐശ്വര്യസമ്പൂര്‍ണമായ ആശംസകളും ആയൂബ് മോര്‍ സില്‍വനോസ് ഏവര്‍ക്കും നേര്‍ന്നു.

അമേരിക്കയിലെ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ തലത്തില്‍ നിറസാന്നിധ്യമായ ഡോ. പി. സോമസുന്ദരം നല്‍കിയ വിഷു സന്ദേശത്തില്‍, വിഷു തന്നെ ഒരു മാമ്പഴക്കാലത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്നു പറഞ്ഞു. വിഷുക്കണി കണ്ട് കണ്ണനെ വന്ദിച്ച് പുതിയ വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഐശ്വര്യത്തിന്റെ തിരിനാളം കെടാതെ ജീവിതത്തെ ധന്യമാക്കട്ടെ എന്നദ്ദേഹം ആശംസിച്ചു.

സെക്രട്ടറി ടെറന്‍സണ്‍ തോമസ്, പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ജെ. ഗ്രിഗറിയുടേയും രത്നമ്മ രാജന്റേയും നേതൃത്വത്തില്‍ ഒരുക്കിയ വിഷുക്കണിയോടെയും വിഷുക്കൈനീട്ടത്തോടെയും പരിപാടികള്‍ തുടങ്ങി. ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്‍ എം.വി. ചാക്കോ, ഫാമിലി നൈറ്റ് കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യുസ്, എം.വി. കുര്യന്‍, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, ലിജോ ജോണ്‍, ഷൈനി ഷാജന്‍, രത്നമ്മ രാജന്‍, ജോണ്‍ മാത്യു (ബോബി), സുരേന്ദ്രന്‍ നായര്‍, രാജ് തോമസ്, വിപിന്‍ ദിവാകരന്‍, ഡോ. ഫിലിപ്പ് ജോര്‍ജ്, ജോണ്‍ സി. വര്‍ഗീസ്, രാജന്‍ ടി. ജേക്കബ്, ചാക്കോ പി. ജോര്‍ജ് (അനി) എന്നിവര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി.

റോക്ക്ലാന്റ് കൌണ്ടി ലെജിസ്ളേറ്റര്‍ ആനി പോള്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, ഫോമ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന ട്രഷര്‍ ജോയി ഇട്ടന്‍, ഫോമാ ജോ. സെക്രട്ടറി സ്റാന്‍ലി കളത്തില്‍, ഫൊക്കാന ജോ. സെക്രട്ടറി ജോസഫ് കുരിയപ്പുറം, ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ് ഡോ. ജോസ് കാനാട്ട്, ജസ്റീസ് ഫൊര്‍ ഓള്‍ ചയര്‍ തോമസ് കൂവള്ളൂര്‍, ജോര്‍ജ് പാടിയേടത്ത്, ഫോമ പിആര്‍ഒ ജോസ് ഏബ്രഹാം, വേള്‍ഡ് ആയപ്പ സേവ ട്രസ്റ് പ്രസിഡന്റ് പാര്‍ഥസാരഥി പിള്ള, യോങ്കേഴ്സ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോബി ഐസക്, കേരള സമാജം ഓഫ് ന്യൂജേഴ്സി ബോബി തോമസ്, കേരള കള്‍ചറല്‍ അസോസിഷന്‍ പ്രസിഡന്റ് ജോര്‍ജ് മരിചേരി, മഹിമ പ്രസിഡന്റ് ഉണ്ണി ഇലവന്‍ മഠം, എന്‍ബിഎ പ്രസിഡന്റ് രാജഗോപാല്‍ കുന്നപള്ളില്‍, ഫൊക്കാന വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ലീല മാരട്ട്, എന്‍ജിനിയറിംഗ് അസോസിയേഷന്റെ ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പ്രീത നമ്പ്യാര്‍, എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി സുനില്‍ നായര്‍, ലൈസി അലക്സ്, പ്രദീപ് നായര്‍, ഡോ. നിഷ പിള്ള, ഡോ. എ.കെ.ബി. പിള്ള, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റാര്‍ (മനേജിംഗ് ഡയറക്ടര്‍ ഓഫ് പ്രവാസി ചാനല്‍), ജോസ് കടാപുറം (മനേജിംഗ് ഡയറക്ടര്‍ ഓഫ് കൈരളി ടിവി യുഎസ്എ), കൃഷ്ണ കിഷോര്‍ ഇന്ത്യ (പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് (ഏഷ്യനെറ്റ്), ജോര്‍ജ് ജോസഫ് (ഇ-മലയാളി) തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

കലാപരിപാടികള്‍ക്ക് ഷൈനി ഷാജാന്‍ എംസിയായി പ്രവര്‍ത്തിച്ചു. ന്യൂയോര്‍ക്കില്‍നിന്നുള്ള ജ്വാല ഡാന്‍സ് ഗ്രൂപ്പ് (സ്മിത ഹരിദാസ്, ശാലിനി രജേന്ദ്രന്‍, കല സതീഷ്, പ്രിന്‍സി സന്ദീപ്), എംജിഎം ഡാന്‍സ് ഗ്രൂപ്പ് (ദേവിക ഹരി), ഗോള്‍ഡന്‍ ഫ്ളീറ്റ് ഡാന്‍സ് ഗ്രൂപ്പ് (മുണ്ടക്കല്‍ ഗ്രൂപ്പ്), നാട്യമുദ്ര ഡാന്‍സ് ഗ്രൂപ്പ്, വെസ്റ് ചെസ്ററിലെ കുട്ടികളുടെ നൃത്തനൃത്യങ്ങളും ഗണേഷ് നായര്‍ അണിയിച്ചോരുക്കിയ മഴനിലപ്പോന്ന് എന്ന നാടകം സദസിന്റെ മനംകവര്‍ന്നു.

നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും വിതരണം ചെയ്തു. വൈറ്റ് പ്ളൈന്‍സിലുള്ള ഇന്ത്യ കഫെ (അബ്ദുള്‍) നല്‍കിയ കേരള ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.