സാഹിത്യവേദി മേയ് ആറിന്
Tuesday, May 3, 2016 8:14 AM IST
ഷിക്കാഗോ: സാഹിത്യവേദിയുടെ ഈ മാസത്തെ സമ്മേളനം മേയ് ആറിനു (വെള്ളി) വൈകുന്നേരം 6.30-നു കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ, ങഠ. ജൃീുലര, കഘ) നടക്കും. പ്രസിദ്ധ ഡോക്ടറും സാഹിത്യകാരിയുമായ ശകുന്തള ഗോപാല്‍, താന്‍ ഒരു സാഹിത്യകാരിയായതിന്റെ പിന്നിലെ കഥയും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദമ്പതികള്‍ നാട്ടില്‍നിന്ന് ഏഴാം കടലിനക്കരെ എത്തിയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളും 'എന്റെ ഓര്‍മക്കുറിപ്പുകള്‍' എന്നതിലൂടെ എല്ലാവരുമായി പങ്കുവയ്ക്കുകയാണ് ഈ സാഹിത്യവേദിയില്‍. കൂടാതെ 47 വര്‍ഷത്തെ മനോഹരമായ ദാമ്പത്യ ജീവിതത്തിന്റെ അവസാനത്തില്‍ വേഷമഴിച്ചുവച്ച് അരങ്ങൊഴിഞ്ഞ തന്റെ പ്രിയ പങ്കാളിയുടെ വേര്‍പാടിനുശേഷം, ഹിമാലയസാനുക്കളിലൂടെ താന്‍ നടത്തിയ തീര്‍ഥയാത്രയും ആ യാത്രാനുഭവങ്ങളും മുമ്പോട്ടുള്ള തന്റെ ജീവിതത്തെ എത്രമാത്രം സഹായിച്ചുവെന്നും എടുത്തു കാണിക്കുന്നതിനൊപ്പം തന്നെ ‘ടീിഴ ീള ഠവല ങീൌിമേശി’ എന്ന അവരുടെ പുതിയ പുസ്തകത്തില്‍നിന്നു പ്രസക്ത ഭാഗങ്ങള്‍ വായിക്കുന്നതുമാണ്.

ഏപ്രില്‍മാസത്തിലെ സാഹിത്യവേദിയില്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പഴഞ്ചൊല്ലുകളും കടംകഥകളും ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ സദസ്യര്‍ മത്സരബുദ്ധിയോടെ പങ്കുവച്ചു. ഏഷ്യാനെറ്റ് ലേഖകന്‍ ടി.എന്‍. ഗോപകുമാര്‍, കല്പന, കലാഭവന്‍ മണി, രാജേഷ് പിള്ള, ആനന്ദക്കുട്ടന്‍, അക്ബര്‍ കക്കട്ടില്‍, രാജാമണി, വി.ഡി. രാജപ്പന്‍, ഷാന്‍ ജോണ്‍സണ്‍, ജിഷ്ണു രാഘവന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

ലക്ഷ്മി നായര്‍ കവിത അവതരിപ്പിച്ചു. ജൂണ്‍ 17,18 തീയതികളില്‍ നടക്കുന്ന ലാന കണ്‍വന്‍ഷനെക്കുറിച്ചു ഷാജന്‍ ആനിത്തോട്ടം വിവരിച്ചു. പ്രസന്നന്‍ പിള്ളയുടെ നന്ദി പ്രകടനത്തോടുകൂടി ലിന്‍സ് ജോസഫ് സ്പോണ്‍സര്‍ ചെയ്ത ഏപ്രില്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

വിവരങ്ങള്‍ക്ക്: ശകുന്തള രാജഗോപാല്‍ 847 219 2805, പ്രസന്നന്‍ പിള്ള 630 935 2990, ജോണ്‍ ഇലക്കാട്ട് 773 282 4955.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം