കെകെഐസി ഏകദിന പഠന ക്യാമ്പ് മേയ് അഞ്ചിന്
Tuesday, May 3, 2016 5:24 AM IST
കുവൈത്ത് സിറ്റി: കേരള ഇസ്ലാഹി സെന്റര്‍ മേയ് അഞ്ചിനു (വ്യാഴം) രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെ ഖുര്‍തുബ ജംഹിയത് ഇഹ്യാതുറാസ് ഹാളില്‍ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ക്യാമ്പില്‍ ആശ്കര്‍ സ്വലാഹി (മത വിജ്ഞാനത്തിന്റെ പ്രാതിനിത്യവും ആവിശ്യകതയും) കെ.സി. മുഹമ്മദ് നജീബ് (ഇസ്രഹ് മിഹ്രാജ് നല്‍കുന്ന സന്ദേശം), അഷറഫ് എകരൂല്‍ (ഇസ്ലാമിക വ്യക്തിതം), ശബീബ് സ്വലാഹി (ലാഹിലാഹ ഇല്ലള്ള യുടെ ശുരൂക്തുകള്‍), പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി (ഇസ്ലാമിക പ്രബോധനം സാധ്യതയും ബാധ്യതയും) എന്നീ പണ്ഡിതന്‍മാരുടെ വിഞ്ജാന പ്രദമായ പ്രഭാഷണങ്ങള്‍ നടക്കുമെന്നു സെന്റര്‍ അറിയിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 97895580, 97266439.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍