ഷിക്കാഗോ സെന്റ് മേരീസില്‍ യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Tuesday, May 3, 2016 5:21 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൌസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.

മേയ് ഒന്നിനു (ഞായര്‍) രാവിലെ 10നു നടന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. ലൂക്ക് കളരിക്കല്‍ കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കി. തുടര്‍ന്നു തിരുസ്വരൂപ വണക്കം, കഴുന്നെടുക്കല്‍, നേര്‍ച്ചകാഴ്ച സമര്‍പ്പണം എന്നിവ നടന്നു.

ജിനോ ആന്‍ഡ് റീന മടത്തിലാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തിയത്. ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം, സിസ്റേഴ്സ് എന്നിവര്‍ തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍