സമസ്ത മിഅ്റാജ് ദിന പ്രഭാഷണം മനാമയില്‍
Tuesday, May 3, 2016 5:19 AM IST
മനാമ: മിഅറാജ് ദിനത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന മിഅ്റാജ് ദിന പ്രഭാഷണം മേയ് മൂന്നിനു (ചൊവ്വ) രാത്രി ഒമ്പതിനു മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്രസ ഓഡിറ്റോറിയത്തില്‍ നടക്കും.

ലഭ്യമായ വിവരമനുസരിച്ച് ഗള്‍ഫില്‍ ചൊവ്വാഴ്ച രാത്രിയാണു മിഅ്റാജ് രാവ് ബുധനാഴ്ച പകലാണ് പ്രത്യേകമായ സുന്നത്ത് നോമ്പ് അനുഷ്ഠിക്കേണ്ടത്. ഇതു സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും മിഅ്റാജ് ദിന സന്ദേശവും പ്രാര്‍ഥനയും ചടങ്ങില്‍ അറിയിക്കും.

സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ചടങ്ങിനു നേതൃത്വം നല്‍കും. സമസ്ത ബഹറിന്‍ കേന്ദ്ര ഏരിയാ നേതാക്കളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 17227975.