രാജാ രവിവര്‍മ ചിത്രകലാ മത്സരം മേയ് പത്തിന്
Tuesday, May 3, 2016 5:09 AM IST
ലോസ് ആഞ്ചലസ് : കഴിഞ്ഞ പത്തു വര്‍ഷമായി ലോസ് ആഞ്ചലസ് ആസ്ഥാനമായി നടത്തിവരുന്ന രാജ രവിവര്‍മ മെമ്മൊറിയല്‍ ചിത്രകലാ മത്സരം ഈ വര്‍ഷവും അതി വിപുലമായി നടത്തുന്നതാണ്. 'ഹാപ്പി മെമ്മറീസ് 'എന്ന വിഷയത്തെ ആസ്പദമാക്കി വരയ്ക്കുന്ന ചിത്രങ്ങളാണ് ഈ വര്‍ഷത്തെ മത്സരത്തിനു പരിഗണിക്കുന്നത്. മത്സരത്തിനുള്ള സൃഷ്ടികള്‍ മേയ് പത്തിനുമുന്‍പു അയയ്ക്കണമെന്നു രവിവര്‍മ മെമ്മോറിയല്‍ ആര്‍ട്ട് മത്സര ചെയര്‍മാന്‍ ഡോ. രവി രാഘവന്‍ അറിയിച്ചു.

മധുര സ്മരണകളെ ഭംഗിയായി കാന്‍വാസിലേക്കു പകര്‍ത്താനറിയുന്ന മിടുക്കന്മാരെയും മിടുക്കികളെയും കാത്ത് ഐ പാഡ് ഉള്‍പ്പെടെയുള്ള നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തില്‍ മെയ് ഇരുപത്തിയൊന്നിനു നടക്കുന്ന ഇരുപതിയഞ്ചാമത് സ്വാതിതിരുനാള്‍ ദിനത്തില്‍ ടസ്റിനിലുള്ള ലോസ് ആഞ്ചലസ് ചിന്മയ മിഷന്‍ കേന്ദ്രത്തില്‍ പ്രദര്‍ശിപ്പിക്കും. അപേക്ഷ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഡോ.രവി രാഘവന്‍ (9099045385) അല്ലെങ്കില്‍ 'ംംം.ൃ്ാമര.ീൃഴ' സന്ദര്‍ശിക്കുക. ംംം.ീവാരമഹശളീൃിശമ.ീൃഴ എന്ന വെബ്സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.