ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ കമ്മിറ്റി ട്രംപിനെ എന്‍ഡോഴ്സ് ചെയ്തു
Monday, May 2, 2016 6:26 AM IST
ന്യൂയോര്‍ക്ക്: ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ളിക്കന്‍ കമ്മിറ്റി പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡൊണള്‍ഡ് ട്രംപിനെ എന്‍ഡോഴ്സ് ചെയ്യുന്നതായി ചെയര്‍മാന്‍ ഹാരി സിംഗും സ്ഥാപക ചെയര്‍മാന്‍ ഡോ. പ്രസില പരമേശ്വരനും അറിയിച്ചു.

ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ വിദ്യാഭ്യാസത്തിലും ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും മുമ്പിലാണ്. ട്രംപ് പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കുമ്പോള്‍ അത് ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്ക് ഗുണകരമകുന്നതില്‍ സംശയമില്ല. പട്ടാള ശക്തി കരുത്തുള്ളതാകുമ്പോള്‍ വിദേശനയം കൂടുതല്‍ ശക്തിപ്പെടുമെന്നും അഅഞഇ കരുതുന്നു. മയക്കുമരുന്നുകള്‍ മറ്റുരാജ്യങ്ങളില്‍നിന്നു വരുന്നത് തടയുമ്പോള്‍ അമേരിക്കയിലെ കുടുംബങ്ങള്‍ ശക്തിപെടുമ്പോള്‍ അങ്ങനെ അമേരിക്ക അതിന്റെ മികവ് തിരിച്ചു പിടിക്കുമെന്ന് അഅഞഇ കരുതുന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയാല്‍ എല്ലാ അര്‍ഥത്തിലും ഏഷ്യന്‍ വംശജര്‍ക്ക് ഗുണകരമാവുമെന്ന് ഏഷ്യന്‍ അമേരിക്കന്‍ റിപ്പബ്ളിക് പാര്‍ട്ടി കമ്മിറ്റി കരുതുന്നു.

സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനും വിദേശ വ്യാപാരം വര്‍ധിപ്പിക്കുവനും ട്രംപിനു കഴിയും. നിയമം ലംഘിച്ചുള്ള കുടിയേറ്റത്തെ എതിര്‍ക്കുമ്പോള്‍ തന്നെ നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന ട്രംപിന്റെ നിലപാട് ആശാവഹമാണ്.

തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി ഹില്ലരി ക്ളിന്റണ്‍ വന്നാലും സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് വന്നാലും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ഏക റിപ്പബ്ളിക്കനും ട്രംപ് ആണെന്നതു കണക്കിലെടുത്തുകൊണ്ടുമാണ് എന്‍ഡോഴ്സ് ചെയ്യാന്‍ തീരുമാനിച്ചത്.