ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം വാര്‍ഷിക സമ്മേളനം നടത്തി
Monday, May 2, 2016 6:24 AM IST
ഹൂസ്റണ്‍: ബൈബിള്‍ സാഹിത്യകാരന്മാരുടെയും ആസ്വാദകരുടെയും വേദിയായ ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം അതിന്റെ പതിന്നാലാമത് വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.

കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ നടന്ന പരിപാടിയില്‍ ഡോ. സണ്ണി എഴുമറ്റൂര്‍ അധ്യക്ഷത വഹിച്ചു. കൊച്ചുബേബി ഹൂസ്റണ്‍, പി.ടി. ഫിലിപ്പ്, കൊച്ചുബേബി, മാത്യു വൈരമണ്‍, കെ.എം. ദാനിയേല്‍, അലക്സാണ്ടര്‍ ദാനിയേല്‍, ജയിംസ് സാമുവല്‍ ന്യൂജേഴ്സി, അനീഷ് തങ്കച്ചന്‍, സാംകുട്ടി ഏബ്രഹാം, ജോര്‍ജ് മട്ടയ്ക്കല്‍, നിസി ഫിലിപ്പ്, ഡോ. മാത്യു വൈരമണ്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു. കവിയരങ്ങ്, ഗാനാലാപനം എന്നിവ പരിപാടിയുടെ ഭാഗമായിരുന്നു.