അനുശോചിച്ചു
Monday, May 2, 2016 6:24 AM IST
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹറിന്‍ കേന്ദ്ര കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കെഎംസിസി സ്റേറ്റ് പ്രവര്‍ത്തക സമിതി അംഗവുമായ മുസ്തഫ കളത്തിലിന്റെ പിതാവ് വടകര കോട്ടക്കല്‍ സ്വദേശി കളത്തില്‍ മൊയ്തുവിന്റെ നിര്യാണത്തില്‍ സമസ്ത ബഹറിന്‍ കേന്ദ്ര കമ്മിറ്റി, എസ്കെഎസ്എസ്എഫ്, ബഹറിന്‍ റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ അനുശോചിച്ചു.

പരേതനുവേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനയും മനാമ യമനി പള്ളിയില്‍ നടന്നു.