ദുബായി കെഎംസിസി വായനദിനം ആചരിച്ചു
Monday, May 2, 2016 6:23 AM IST
ദുബായി: ദുബായി കമ്യൂണിറ്റി ഡെവലപ്മെന്റ് അതോരിറ്റിയും ദുബായി കെഎംസിസിയും സംയുക്തമായി ഡിഐപി പാരീസ് ഗ്രൂപ്പ് ലേബര്‍ കാമ്പില്‍ തൊഴിലാളി ദിനത്തിന്റെ ഭാഗമായി വായനശീലം ആചരിച്ചു.

രണ്ടായിരത്തോളം വരുന്ന ക്യാമ്പ് അംഗങ്ങള്‍ക്കിടയില്‍ വരുന്ന വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷക്കാരായ തൊഴിലാളികള്‍ക്ക് ബുക്കുകള്‍, മാഗസിനുകള്‍, ദിനപത്രങ്ങള്‍ എന്നിവ വിതരണം ചെയ്തു.

ഷെയ്ഖ് ഖലീഫയുടെയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും 'വായനാ വര്‍ഷം 2016' എന്ന പദ്ധതിയുടെ ഭാഗമായി ദുബായി കെഎംസിസി നടത്തുന്ന പദ്ധതികളില്‍ ഒന്നാണിത്. ഇതിലൂടെ വായനാശീലം പുനരജ്ജീവിപ്പിച്ചെടുക്കുന്ന പ്രവര്‍ത്തനമാണു ദുബായി കെഎംസിസിയിലൂടെ നടപ്പാക്കുന്നത്.

കമ്യൂണിറ്റി ഡെവലപ്മെന്റ് അതോരിറ്റി ലൈസന്‍സിംഗ് മേധാവി പളനി ബാബു, ലൈസന്‍സിംഗ് ഇവന്റ് മാനേജര്‍ ആമിന അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ മുഖ്യതിഥിയായിരുന്നു. ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. ഡന്യൂബു വെല്‍ഫയര്‍ ട്രസ്റിന്റെ പ്രതിനിധി സമീര്‍ അന്‍വര്‍ തൊഴിലാളികള്‍ക്കു പേഴ്സണാലിറ്റി ക്ളാസെടുത്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍, മുഹമ്മദ് പട്ടാമ്പി, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, ട്രഷറര്‍ എ.സി. ഇസ്മയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മേലിലും സിഡിഎയും ദുബായി ഗവണ്‍മെന്റുമായും കൈകോര്‍ത്തുകൊണ്ട് മറ്റു കമ്പനികളിലും വായനാശീലം പരിപാടി തുടരുമെന്നു ബന്ധപെട്ടവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍