ഡാളസില്‍ സജി കോട്ടയടിയുടെ മിമിക്രി ഷോ മേയ് എട്ടിന്
Monday, May 2, 2016 6:21 AM IST
ഡാളസ്: കഴിഞ്ഞ കാലങ്ങളില്‍ സിനിമ-സീരിയല്‍ രംഗത്ത് വിവിധ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളതും ഇപ്പോള്‍ ഡാളസില്‍ താമസക്കാരനുമായ സജി

കോട്ടയടിയുടെ മിമിക്രി ഷോ ഡാളസ് സൌഹൃദ വേദിയുടെ മാതൃദിന ആഘോഷ വേളയില്‍ നടത്തുമെന്ന് സെക്രട്ടറി അജയകുമാര്‍ അറിയിച്ചു.

മേയ് എട്ടിനു (ഞായര്‍) വൈകുന്നേരം 5.30നു കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് മാതൃ ദിനാഘോഷം സംഘടിപ്പിച്ചിരുക്കുന്നത്. പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ