യാത്രയയപ്പു നല്‍കി
Monday, May 2, 2016 6:21 AM IST
ഷാര്‍ജ: മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ശോശാമ്മ ചെറിയാനു കോര്‍ഫക്കാന്‍ ശാലോം പെന്തകോസ്ത സഭ യൂത്ത് വിംഗ്, സണ്‍ഡേ സ്കൂള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി.

ഷാര്‍ജ കോര്‍ഫക്കാന്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍നിന്നും നഴ്സ് ഇന്‍ ചാര്‍ജ് ആയി വിരമിച്ചു. തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സാം തോമസ് അധ്യക്ഷത വഹിച്ചു. ജോണ്‍സന്‍ ലാര്‍ ഉപഹാരം നല്‍കി. സണ്‍ഡേ സ്കൂള്‍ ഹെഡ് മാസ്ററും യൂത്ത് വിംഗ് സെക്രട്ടറിയുമായ ഡഗ്ളസ് ജോസഫ്, കോശി ചാക്കോ, ബേബി ജേക്കബ്, സുജു മത്തായി, പ്രിന്‍സ് സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.