ഐഎപിസിബിസി ചാപ്റ്റര്‍ സെമിനാര്‍ നടത്തി
Monday, May 2, 2016 5:03 AM IST
വാന്‍കൂവര്‍: പ്രദേശത്തെ സ്വൈര-സാമ്പത്തിക ജീവിതത്തെ അക്രമാസക്തമാം വിധം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഭവന വിലവര്‍ധന ഒരു നിയന്ത്രണങ്ങളുമില്ലാതെ അനസ്യൂതം തുടരുന്ന സാഹചര്യത്തില്‍ ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ളബ് വാന്‍കൂവര്‍ ചാപ്റ്റര്‍, കാനഡ സംഘടിപ്പിച്ച ഞീമൃശിഴ ഞലമഹ ഋമെേലേ & ഞശശിെഴ ഝൌലശീിെേ’ എന്ന സെമിനാര്‍ വളരെ ശ്രദ്ധേയമായി. ഏപ്രില്‍ 17-നു സറി ന്യൂട്ടണ്‍ ലൈബ്രറി ഹാളില്‍ പ്രഭാഷകരുടെയും ശ്രോതാക്കളുടെയും നിറഞ്ഞ സാന്നിധ്യം കൊണ്ട് സമ്പന്നമായ ചടങ്ങില്‍ സമൂഹത്തിന്റെ സത്വര ശ്രദ്ധ ആവശ്യപ്പെടുന്ന പ്രസ്തുത വിഷയത്തില്‍ സമഗ്രമായ വീക്ഷണങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കപ്പെട്ടു.

സൈമണ്‍ പ്രഫെയ്സര്‍ യൂണിവേഴ്സിറ്റി സാമ്പത്തികവിഭാഗം പ്രഫസര്‍ ഡോ. ഓണ്ര്‍േഡ പാലോവ്, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളമ്പിയ പ്രഫസര്‍ തോമസ് ഡേവിഡാഫ്, വാന്‍കൂവര്‍ പോയിന്റ് ഗ്രേ എംഎല്‍എയും ബി.സി. അസംബ്ളിയില്‍ പ്രതിപക്ഷത്തിന്റെ ഔദ്യോഗിക വക്താവുമായ ഡേവിഡ് ഇബി, ബി.സി. ഗ്രീന്‍ പാര്‍ട്ടി വക്താവ് സാറാ ടിന്‍ഹാള്‍ട്ട് എന്നിവരായിരുന്നു ചടങ്ങില്‍ മുഖ്യപ്രഭാഷകര്‍. സറി എംഎല്‍എമാരായ ബ്രൂസ് റാല്‍ട്സണ്‍, സു ഹമ്മല്‍, ഹാരി ബെയിന്‍സ് തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു.

വാന്‍കൂവറിലും പ്രാന്തപ്രദേശങ്ങളിലും അടുത്ത കാലത്തായി ക്രമാതീതമായി ഉയര്‍ന്ന ഭൂ, ഭവന വിലകളുടെ കാരണങ്ങളും തദ്ദേശീയരില്‍ ചെലുത്തുന്ന സാമൂഹ്യ സാമ്പത്തിക സ്വാധീനങ്ങളും പ്രതിവിധി നിര്‍ദേശങ്ങളും ചര്‍ച്ചാവിഷയമായി.

ഐഎപിസി വാന്‍കൂവര്‍ പ്രസിഡന്റ് റെജിമോന്‍ സ്വാഗതവും സെക്രട്ടറി മഞ്ജു കോരുത് നന്ദിയും പറഞ്ഞ ചടങ്ങില്‍ ശ്രുതിനായര്‍ അവതാരകയായി പരിപാടികള്‍ നിയന്ത്രിച്ചു. തമ്പാനൂര്‍ മോഹന്‍, ജയറാം, അശ്വനികുമാര്‍, സുനില്‍കുമാര്‍, സണ്ണി പ്രഭാകര്‍, ഒ.കെ.ത്യാഗരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം