ഹൂസ്റന്‍: നോര്‍ത്ത് അമേരിക്കയിലെ വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചു കൊണ്ട് ഗുരുദേവ ദര്‍ശനം പ്രചരിപ്പിക്കുന്നതിനായി സ്ഥാപിതമായ ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ 2016 ജൂലൈ 7,8,9,10 തീയതികളില്‍ ഹൂസ്റണിലെ സൌത്ത് ഷോര്‍ ഹാര്‍ബര്‍ റിസോര്‍ട്ടില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന ശ്രീനാരായണ നഗറില്‍ നടക്കുന്ന ശ്രീനാരായണ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
കണ്‍വന്‍ഷനോടനുബന്ധിച്ച് വിളംബര ഘോഷയാത്ര,വൈവിധ്യമാര്‍ന്ന സെമിനാറുകള്‍ , പഠന കളരികള്‍, സര്‍വമതസമ്മേളനം, സാഹിത്യ സമ്മേളനം, സാംസ്കാരിക സമ്മേളനം, വനിതാ സമ്മേളനം, യുവജന സമ്മേളനം, വ്യാവസായിക സമ്മേളനം , സംഘടനാ സമ്മേളനം,, പ്രാര്‍ത്ഥനായോഗങ്ങള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്. കേരളത്തില്‍ നിന്നും എത്തുന്ന പ്രഗത്ഭകലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാവിരുന്നുകള്‍, ഒപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രൊഫഷനല്‍ കലാ സംഘങ്ങള്‍, വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളും കുടുംബ കൂട്ടായ്മകളും നേതൃത്വം നല്കി അണിയിച്ചൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ എന്നിവയും കണ്വന്ഷന് ദിനരാത്രങ്ങളെ അവിസ്മരണീയമാക്കും.
പ്രമുഖ ശ്രീനാരായനീയനും, ചിന്തകനും, നിരൂപകനുമായ എംകെ സാനു മാഷ്, പി വിജയന് ഐപിഎസ്, ശ്രീമദ് സച്ചിദാനന്ദ സ്വാമികള്‍ , സ്വാമി സന്ദീപാനന്ദ ഗിരി, കാലിക്കറ്റ് യുണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും, ശ്രീനാരായണീയ ധര്‍മ്മ പ്രചാരകനും, ശാസ്ത്രജ്ഞനും ആയ പ്രൊഫ. ജി.കെ ശശിധരന്, വ്യവസായ പ്രമുഖനും, ഭാരതത്തിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമര ക്കാരനുമായ വി.കെ. മുഹമ്മദ്, യശ്ശശരീനായ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സഹപ്രവര്‍ത്തകനും, ഭൌമശാസ്ത്രജ്ഞനുമായ സാഗര്‍ വിദ്യാ സാഗര്‍ എന്നീ മഹാ പ്രതിഭകളുടെ സാന്നിധ്യത്തെ കൂടാതെ ജി. വേണുഗോപാലിന്റെ സംഗീത സന്ധ്യയും, ദിവ്യ ഉണ്ണിയുടെ നൃത്ത നൃത്യങ്ങളും, വിവിധ ശ്രീനാരായണ സംഘടനകളിലെ കലാകാരുടെ നേതൃത്വത്തിലുള്ള കലാ പരിപാടികള്‍, ചെണ്ടമേളം, മറ്റു നാടന്‍ കലാപരിപാടികള്‍ തുടങ്ങിയവ ഈ സമ്മേളനത്തിനു മാറ്റു കൂട്ടും.
കണ്‍വന്‍ഷനോടനുബന്ധമായി വിവിധ പ്രസ്ഥാനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും പ്രദര്‍ശന വില്പന സ്റാളുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കണവന്ഷന് സ്മരണകള്‍ക്ക് അക്ഷര ചാരുത നല്കുവാന് ബൃഹത്തായ ഒരു സ്മരണികയും ഈ സംഗമ വേദിയില്‍ വച്ചു പ്രകാശനം ചെയ്യപ്പെടും. എല്ലാ ദിവസവും കേരളീയ പാരമ്പര്യ തനിമയോടെയുള്ള ഭക്ഷണമായിരിക്കും പ്രതിനിധികളായെത്തുന്ന കുടുംബാംഗങ്ങള്‍ക്കായി ഒരുക്കുന്നത്.
പ്രമുഖ മലയാളി വ്യവസായിയും ഭാരതീയ പ്രവാസി സമ്മാന്‍ ജേതാവുമായ ഡോ. എം. അനിരുദ്ധന് (ഷിക്കാഗോ) രക്ഷാധികാരിയും, അനിയന് തയ്യില്‍ (ഹൂസ്റന്‍) ചെയര്‍മാനും, ദീപക് കൈതയ്ക്കാപ്പുഴ (ഡാളസ്) സെക്രട്ടറിയുമായുള്ള സംഘാടക സമിതിയാണു കണ്‍വന്‍ഷനു നേതൃത്വം നല്‍കുന്നത്. ഈ മഹനീയ സംരഭത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികളുടെ രൂപീകരണവും, റീജിയണല്‍ കിക്ക്ഓഫുകളും നടന്നു. രജിസ്ട്രേഷന് വിവരങ്ങള്‍ക്കായി ദയവായി ബന്ധപ്പെടുക.
അനിയന് തയ്യില്‍ (ചെയര്മാന്) 281 707 9494, ദീപക് കൈതക്കാപ്പുഴ (സെക്രട്ടറി) 972 793 2151, അനൂപ് രവീന്ദ്രനാഥ് (പിആര്‍ഒ) 847 873 5026.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം