യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം ആരംഭിച്ചു
Saturday, April 30, 2016 4:38 AM IST
മെല്‍ബണ്‍: കേരള നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയുളള പ്രചരണം ആരംഭിച്ചു.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയായുടെ സഹായത്തോടും കൂടിയാണ് പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ടെലിഫോണ്‍ കാംപെയിനിലൂടെ' കേരളത്തിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന്റെ ഓസ്ട്രേലിയയിലെ ഔദ്യാഗികമായ ഉദ്ഘാടനം ക്യൂന്‍സ് ലാന്‍ഡിലെ ടൌണ്‍സ് വില്ലായില്‍ കുര്യാക്കോസ് തോപ്പില്‍ നിര്‍വഹിച്ചു.

പ്രവാസി കേരളാ കോണ്‍ഗ്രസ് ഓസ്ട്രേലിയാ കമ്മറ്റി ടെലിഫോണ്‍ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടിയില്‍ ഐന്‍സ്റിന്‍ പാലായില്‍ (പെര്‍ത്ത്) ആന്റണി തോമസ് (ഡാര്‍വിന്‍) സുനില്‍ തോമസ് (അഡ് ലൈഡ്) ബിനു ജെയിക്കബ്, സിബി ഏബ്രഹാം (ടൌണ്‍സ് വില്ല) അനീസ് ജോയി, ജോസ് തോമസ് (ബ്രിസ്ബേന്‍) ഡിന്‍സന്‍ ബാബു(ഗോള്‍ഡ് കോസ്റ്) സിജോ ഈന്തനാംകുഴി (ബല്ലാറാട്ട്) ജിജോ കുഴികുളം (ഷെപ്പേര്‍ട്ടന്‍) വില്‍സന്‍ മാത്യു, ബിജോയി തോപ്പില്‍, ബോബന്‍ തോമസ്, മെല്‍വിന്‍ ദേവസ്യ(സിഡ്നി), റെജി പാറയ്ക്കന്‍, അലക്സ് കുന്നത്ത്, തോമസ് പാതപ്പളളി, തോമസ് ജെയിക്കബ്, സജി മുണ്ടയ്ക്കന്‍, റ്റോമി കുഞ്ചെറിയ, സ്റീഫന്‍ ഓക്കാട്ട്, സാബു പഴയാറ്റില്‍(മെല്‍ബണ്‍) എന്നിവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍